പാക്കിസ്ഥാനില്‍ അന്ധനായ ക്രിസ്ത്യാനിക്കെതിരെ മതനിന്ദാ കേസ്; പകയെന്ന് വൃദ്ധ മാതാവ്
സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ വേണ്ടി ഒരു അന്ധനായ ക്രിസ്ത്യാനിക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ വ്യാജ കേസ്. പാക്കിസ്ഥാനില്‍ നദീം മസി (49) എന്ന ആള്‍ക്കെതിരെയാണ് ഇസ്ളാമിന്റെ പ്രവാചകനെ അപമാനിച്ചുവെന്ന് ആരോപിച്ച് വധശിക്ഷ ലഭിക്കാവുന്ന ദൈവനിന്ദാ കുറ്റം ചുമത്തി കേസെടുത്തതെന്ന് മസിയുടെ 80 വയസ്സുള്ള അമ്മ മാര്‍ത്താ യൂസഫ് പറഞ്ഞു.
വഖാസ് മഷറും മറ്റ് മുസ്ളീങ്ങളും പലപ്പോഴും തന്റെ മകനെ ഉപദ്രവിച്ച് പണം തട്ടിയെടുക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ അവന്റെ മേല്‍ വെള്ളം ഒഴിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്തിരുന്നു. ലാഹോറിലെ മോഡല്‍ ടൌണ്‍ പാര്‍ക്കില്‍ പാര്‍ക്കിംഗ് കോണ്‍ട്രാക്ടറായി മസി ജോലി ചെയ്യുന്നു.
ചെറുകിട വ്യാപാരികള്‍ക്ക് തൂക്കുവാനുള്ള ത്രാസുകള്‍ നല്‍കിക്കൊണ്ട് മസിക്ക് അവിടെനിന്നും തുച്ഛമായ വരുമാനം ലഭിച്ചിരുന്നു. ചിലപ്പോള്‍ ദയാലുക്കളായ സന്ദര്‍ശകര്‍ അദ്ദേഹത്തിന്റെ വൈകല്യം കാരണം കൂടുതല്‍ പണം നല്‍കുമായിരുന്നു.
പക്ഷെ മുസ്ളിം സഹ തൊഴിലാളികള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്നിന്നും പണം മോഷ്ടിക്കുന്നുണ്ടായിരുന്നു.
ലാഹോറിലെ ചാറ്റ് നമ്പര്‍ 9/4 ല്‍ ഗ്രാമത്തിലെ ക്രിസ്ത്യാനിയായ യൂസഫ് പറയുന്നു. ചിലര്‍ മസിഹിന്റെ പക്കല്‍നിന്നും വായ്പകള്‍ വാങ്ങിയിരുന്നു. പക്ഷെ അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല.
മസിക്കെതിരെ മഷറും സംഘവും ഗൂഢാലോചന നടത്തി ബലമായി മോട്ടോര്‍ സൈക്കിളില്‍ ഇരുത്തി മോഡല്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി.
അവിടെവച്ച് പ്രവാചകനെതിരെ മതനിന്ദ ആരോപിക്കുകയും കഠിനമായ നിയമത്തിലെ സെക്ഷന്‍ 295 സി പ്രകാരം പോലീസ് കേസെടുക്കുകയുമുണ്ടായി.
മസിഹിനെ അറസ്റ്റു ചെയ്തശേഷം ജെയിലില്‍ കാണാന്‍ ചെന്നപ്പോള്‍ പോലീസ് നിഷ്ക്കരുണം മര്‍ദ്ദിച്ചെന്നും തെറ്റായ കുറ്റം സമ്മതിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കരഞ്ഞുകൊണ്ട് ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തോടു പറഞ്ഞു.

