ലോകത്ത് ഏറ്റവും കൂടുതല്‍ മരണം ഗര്‍ഭഛിദ്രം: നേരിടാന്‍ സുവിശേഷകരോട് ആഹ്വാനം ചെയ്ത് യു.കെ. ഡോക്ടര്‍
സോള്‍: ദക്ഷിണ കൊറിയയിലെ സോളില്‍ ചൊവ്വാഴ്ച നടന്ന വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് (ഡബ്ളിയുഇഎ) ജനറല്‍ അസംബ്ളിയില്‍ ബ്രിട്ടീഷ് മെഡിക്കല്‍ ഡോക്ടറും പ്രോ-ലൈഫ് വക്താവുമായ കാലം മില്ലര്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള സഭകള്‍ ജീവിതം തിരഞ്ഞെടുക്കാനും ആഗോള തലത്തില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ മരണകാരണം എന്നു വിശേഷിപ്പിച്ചതുമായ ഗര്‍ഭഛിദ്രത്തിനെതിരെ പോരാടാന്‍ സുവിശേഷകരോട് ആഹ്വാനം ചെയ്തു.
എന്റെ രാജ്യത്ത് ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാണ്. മൂന്നില്‍ ഒരു ഗര്‍ഭഛിദ്രം നടക്കുന്നു. മില്ലര്‍ പറഞ്ഞു.
ലോകമെമ്പാടുമായി എല്ലാ വര്‍ഷവും 5 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുണ്ടെന്നും പത്ത് കോടി മാതാപിതാക്കള്‍ ജീവിതകാലം മുഴുവന്‍ ആ നഷ്ടം പേറുന്നുവെന്നും മില്ലര്‍ കണക്കുകള്‍ നിരത്തി പറഞ്ഞു.
രോഗം മൂലമോ അപകടം മൂലമോ അല്ല. മരിച്ചത് നമ്മുടെ സ്വന്തം കൈകള്‍ മൂലമാണ്. മില്ലര്‍ പറഞ്ഞു. ഒന്‍പത് ആഴ്ച ഗര്‍ഭകാലത്ത് ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് മില്ലര്‍ പറഞ്ഞു.
കോശങ്ങളുടെ കൂട്ടമോ പരാദമോ അല്ല ദൈവത്തിന്റം സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു കുഞ്ഞാണിത്. കുട്ടികളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കു, അവരെ തടയരുത് എന്ന യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മില്ലര്‍ പറഞ്ഞു.
കുട്ടികള്‍ ഏറ്റവും ചെറുതും ദുര്‍ബലരും ഗര്‍ഭപാത്രത്തിലും പുറത്തും ആയിരിക്കുമ്പോള്‍ പോലും അവര്‍ യേശുവിനെ വിലമതിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

