ശസ്ത്രക്രിയയിലെ തുന്നലുകള്‍ ഇനി ആവശ്യമില്ല; 'ജൈവ പശ' കണ്ടുപിടിച്ച് ഗവേഷകര്‍

ശസ്ത്രക്രിയയിലെ തുന്നലുകള്‍ ഇനി ആവശ്യമില്ല; ‘ജൈവ പശ’ കണ്ടുപിടിച്ച് ഗവേഷകര്‍

Breaking News Health

ശസ്ത്രക്രിയയിലെ തുന്നലുകള്‍ ഇനി ആവശ്യമില്ല; ‘ജൈവ പശ’ കണ്ടുപിടിച്ച് ഗവേഷകര്‍

പണ്ടുകാലം മുതലേയുള്ള ഒരു രീതിയാണ് ശരീരത്തില്‍ ശസ്ത്രക്രീയ ചെയ്തതിനുശേഷം ഡോക്ടര്‍മാര്‍ തുന്നിക്കെട്ടുന്ന രീതി. എന്നാല്‍ തുന്നല്‍ ആവശ്യകത മാറ്റി സ്ഥാപിക്കുവാന്‍ പോവുകയാണ് പുതിയൊരു കണ്ടുപിടിത്തത്തോടുകൂടി.

ശസ്ത്രക്രീയ രംഗത്ത് വന്‍ വിപ്ളവം തന്നെ സൃഷ്ടിക്കുവാന്‍ പോകുന്ന ഒരു പുതിയ കണ്ടുപിടിത്തമാണ് യിസ്രായേലി ശാസ്ത്രജ്ഞരായ ഒരു സംഘം നടത്തിയിരിക്കുന്നത്.

ടെക്നിയോണ്‍സ് ഫാക്കല്‍റ്റി ഓഫ് കെമിക്കല്‍ എഞ്ചിനിയറിംഗിലെ ലബോറട്ടറി ഫോര്‍ അഡ്വാന്‍സ്ഡ് ഫങ്ഷണല്‍ മെഡിക്കല്‍ പോളിമേഴ്സ് ആന്‍ഡ് സ്മാര്‍ട്ട് ഡ്രഗ് ഡെലിവറി ടെക്നോളജീസിന്റെ തലവനായ ഡോ. ഷാഡി ഫറായുടെ നേതൃത്വത്തിലുള്ള സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ കോശങ്ങളെ ബന്ധിപ്പിക്കുകയും ശരീരത്തിനുള്ളില്‍ സുരക്ഷിതമായി ബയോഡിഗ്രേഡ് ചെയ്യുകയും ചെയ്യുന്ന ഒരു ജൈവ പശ വികസിപ്പിച്ചെടുത്തു.

ഇതുവരെ രക്തസ്രാവം തടയാന്‍ തുന്നലുകളും ലോഹ സ്റ്റേപ്പിളുകളും ഉപയോഗിക്കുകയല്ലാതെ ശസ്ത്രക്രീയ വിദഗ്ദ്ധര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. ഇവ രണ്ടു പലപ്പോഴും മാരകമായ അണുബാധയ്ക്കു കാരണമാകുന്നവയുമായിരുന്നു.

ഓരോ 100 പേരില്‍ ഏകദേശം 11 പേര്‍ക്ക് മുറിവേറ്റ സ്ഥലത്ത് അണുബാധ ഉണ്ടാകുന്നു. ഫറാ പറയുന്നു. കൂടാതെ 30 ദിവസത്തിനുള്ളില്‍ കുറഞ്ഞത് നാല് ദശലക്ഷം പേര്‍ രക്തസ്രവം, അണുബാധകള്‍ മുതലായവ മൂലം മരണപ്പെടുന്നു.

ഒച്ചുകള്‍, സ്ളാഗുകള്‍, മുത്തുച്ചിപ്പികള്‍ തുടങ്ങിയ മോളിക്യൂളുകളില്‍നിന്നാണ് പുതിയ യിസ്രായേലി കണ്ടുപിടിത്തത്തിനു പ്രചോദനമായതെന്ന് ഫറാ പറയുന്നു.

ഈ ജിവികള്‍ എങ്ങനെയാണ് മിനുസമാര്‍ന്നതും നനഞ്ഞതുമായ പ്രതലങ്ങളില്‍ പറ്റിനില്‍ക്കുന്നത് എന്നത് ഗഹനമായ പഠന വിഷയമാക്കി.

മനുഷ്യകലകളെ അനുകരിക്കാനും വ്യത്യസ്ത തരം കലകളോട് വേഗത്തിലും ഫലപ്രദമായും പറ്റിനില്‍ക്കാനും കഴിവുള്ള ഒരു പോളിമര്‍ അധിഷ്ഠിത ഹൈഡ്രോജെല്‍ വികസിപ്പിക്കുന്നതിന് മോളിക്യൂളുകളില്‍ കാണപ്പെടുന്ന അതേ രസതന്ത്രം തന്റെ സംഘം സ്വീകരിച്ചു.

നിലവിലുള്ള ജൈവ പശകളുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് മോശം ജൈവ പൊരുത്തക്കേടും കൃത്യതയില്ലാത്ത ഉല്‍പ്പാദനവും നനഞ്ഞ അന്തരീക്ഷത്തില്‍ അവ ബന്ധിപ്പിക്കാന്‍ കഴിയാത്തതുമാണ്. പുതിയ പശ സ്മാര്‍ട്ട് പശകളാണ്. കുറഞ്ഞ അക്രമണാത്മകതയും മുറിവേറ്റ ഭാഗത്ത് കുറഞ്ഞ ആഘാതവും രക്തസ്രാവം നിര്‍ത്താനും അനുയോജ്യവുമാണ്.

കൂടാതെ പശ സാദ്ധ്യതയുള്ള അണുബാധകളെ സജീവമായി നേരിടുന്നു. വേഗത്തില്‍ ശരീരവുമായി ലയിച്ചു ഫലം കാണുന്നു. ആദ്യ ഘട്ടം മൃഗ മോഡലുകളില്‍ പരീക്ഷിക്കുക എന്നതാണ്. വരും വര്‍ഷങ്ങളില്‍ ഇതിന്റെ വിജയം കണ്ട് മനുഷ്യനില്‍ നടപ്പാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.