50 വര്‍ഷത്തെ വിവര്‍ത്തന ദൌത്യത്തിനുശേഷം ഇന്തോനേഷ്യന്‍ ഗോത്രത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍

50 വര്‍ഷത്തെ വിവര്‍ത്തന ദൌത്യത്തിനുശേഷം ഇന്തോനേഷ്യന്‍ ഗോത്രത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍

Africa Asia Breaking News

50 വര്‍ഷത്തെ വിവര്‍ത്തന ദൌത്യത്തിനുശേഷം ഇന്തോനേഷ്യന്‍ ഗോത്രത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലെ ഒരു ചെറിയ ഗോത്രമാണ് എന്‍ഗാലിക്. അവരുടെയിടയില്‍ യു.എസില്‍നിന്നും എത്തിയ മിഷണറി ദമ്പതികളായ എഡ്, ഷേര്‍ലി മാക്സി എന്നിവര്‍ 1960കളില്‍ പാപ്പുവായിലെ എന്‍ഗാലിക് ജനതയുമായി ബന്ധപ്പെട്ടു.

ഏകദേശം 8500 പേരടങ്ങുന്ന എത്തിച്ചേരാത്ത ഈ സമൂഹത്തിലേക്ക് എന്‍ഗാലിക് ഭാഷയിലുളള ബൈബിള്‍ എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഏകദേശം 10 വര്‍ഷത്തിനു ശേഷം വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1992-ല്‍ എന്‍ഗാലിക് ഭാഷയില്‍ പുതിയ നിയമം പൂര്‍ത്തിയാക്കി.

ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ സമ്പൂര്‍ണ്ണ ബൈബിളും പുറത്തിറക്കി. അതും മൂന്നു തലമുറകളിലെ മിഷണറിമാരുടെ ഏകദേശം 50 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലൂടെ.

2010-ല്‍ മരണക്കിടക്കയില്‍ കിടന്നപ്പോള്‍ ഷേര്‍ലിക്ക് ഒരു ദുഃഖമുണ്ടായിരുന്നു. എന്‍ഗാലിക് ഭാഷയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ സ്വപ്നം. ഈ ദൌത്യം മകന്‍ ബസും ഭാര്യ മിര്‍ണയും ഏറ്റെടുത്തു.

പിന്നാലെ മൂന്നാം തലമുറയും ഇതിന്റെ ഭാഗമായി. 2010-ല്‍ ഷേര്‍ലി മരണപ്പെട്ടു. 2022-ല്‍ എഡും മിഷന്‍ ഏവിയേഷന്‍ ഫെലോഷിപ് ( എംഎഎഫ്) എന്ന മിഷണറി സംഘടനയും സമ്പൂര്‍ണ്ണ പിന്തുണയും വിവര്‍ത്തനത്തിനു നല്‍കി.

തദ്ദേശിയരായ ചിലരുടെ സഹായവും വിവര്‍ത്തനത്തിനു പ്രധാന ഘടകമായിരുന്നു. പാപുവ മേഖലയില്‍ 278 ഭാഷകളുണ്ട്.

പക്ഷെ 10 എണ്ണത്തിനു മാത്രമേ പൂര്‍ണമായ ബൈബിള്‍ ഉള്ളു. പതിനായിരങ്ങള്‍ ദൈവവചനത്തിനായി കാത്തിരിക്കുന്നു.