95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍
ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഓറക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസണ്‍ തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ബ്ളുംബര്‍ഗ് ബില്യണയര്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 373 ബില്യണ്‍ ഡോളറാണ് എലിസന്റെ ആസ്തി. എഐയിലുണ്ടായ കുതിച്ചുചാട്ടം ഓറക്കിളിന്റെ സ്റ്റോക്കിന്റെ വലിയ സാമ്പത്തിക കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു.
2010-ലാണ് എലിസണ്‍ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് പിന്നീടാരും ശ്രദ്ധിച്ചിരുന്നില്ല.
ടെസ്ളയിലെ നിക്ഷേപത്തിനു പുറമേ ഓറക്കിളിലെ 41 ശതമാനം നിക്ഷേപമാണ് എലിസന്റെ ഭൂരിഭാഗം വരുമാനത്തിന്റെ ശ്രോതസ്സ്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലിസണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന എന്‍ ജിഒ സ്ഥാപനം വഴിയാണ് എലിസണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
2027-ല്‍ 1.2 ബില്യണ്‍ ഡോളര്‍ തുക മുടക്കി ഇഐടിയുടെ പുതിയ കാമ്പസ് ഓക്സ്ഫോര്‍ഡില്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുകകള്‍ എലിസണ്‍ സംഭാവന നല്‍കിയിട്ടുണ്ട്.
കാന്‍സര്‍ ഗവേഷണ സ്ഥാപനം തുടങ്ങുന്നതിന് സൌത്ത് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിക്ക് 200 മില്യണ്‍ ഡോളറാണ് ഇദ്ദേഹം സംഭാവന നല്‍കിയത്.