രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ
ന്യൂഡെല്‍ഹി: രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നതായി സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 378 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നു. 2024-ല്‍ 834 ആക്രമണങ്ങള്‍ നടന്നു. ദിവസവും ശരാശരി രണ്ട് ആക്രമണങ്ങള്‍ നടക്കുന്നതായി അദ്ദേഹം കണക്കുകള്‍ വ്യക്തമാക്കി ചൂണ്ടിക്കാണിച്ചു.
ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. രാഷ്ട്ര നിര്‍മ്മിതിക്ക് ക്രൈസ്തവ സമൂഹവും മിഷണറിമാരും നല്‍കിയ സംഭാവനകള്‍ വലുതാണ്.
ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ക്രൈസ്തവര്‍ വിശ്വാസം മുറുകെപ്പിടിക്കുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.