മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍

മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍

Breaking News India

മിന്നലേറ്റു മരിച്ചയാളുടെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു കാത്തിരുന്നു ബന്ധുക്കള്‍

ലതേഹാര്‍: മിന്നലേറ്റു മരിച്ച മധ്യവയസ്ക്കന്റെ മൃതദേഹം പുനര്‍ജ്ജനിക്കാനായി ചാണകത്തില്‍ സൂക്ഷിച്ചു ബന്ധുക്കള്‍, ഝാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലുള്ള മഹുവദനറിലാണ് സംഭവം. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് മണീക്കൂറുകള്‍ക്കുശേഷം ബന്ധുക്കള്‍ തന്നെ മൃതദേഹം വിട്ടു നല്‍കി.

ലതേഹാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ് മാര്‍ട്ടത്തിനായി അയച്ചു. കന്നുകാലി വളര്‍ത്തുകാരനായ രാംനാഥ് യാദവിന്റെ (45)( മൃതദേഹമാണ് ചാണകക്കൂനയില്‍ സൂക്ഷിച്ചത്. ശനിയാഴ്ച വൈകുന്നേരം ഭാര്യ ശോഭാദേവിയോടൊപ്പം പശുക്കളെ മേയ്ക്കുന്നതിനായി പോയ ഇരുവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് മഹുവദനറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രാംനാഥിനെ രക്ഷിക്കാനായില്ല. മരണശേഷം രാംനാഥ് പുനര്‍ജ്ജനിച്ച് വരുമെന്നു കരുതി അന്ധവിശ്വാസികളായ വീട്ടുകാര്‍ ആശുപത്രി അധികൃതരെ അറിയിക്കാതെ മൃതദേഹം കൊണ്ടുപോയി ചാണകത്തില്‍ സൂക്ഷിച്ചു.

അസ്വഭാവിക മരണം സംഭവിച്ച മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്യാതെ കൊണ്ടുപോയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു.

മഹുവദനര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ആരോഗ്യ വിദഗ്ദ്ധരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം വിട്ടുതരാന്‍ ബന്ധുക്കള്‍ ആദ്യം തയ്യാറായില്ല.

ഇടിമിന്നല്‍ മൂലമുള്ള മരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാന്‍ പോസ്റ്റ് മാര്‍ട്ടം ആവശ്യമാണെന്ന് ബന്ധുക്കളോടു പറഞ്ഞതിനെത്തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.