അയണ്‍ ബീം ലേസര്‍ പ്രതിരോധ ആയുധം പ്രവര്‍ത്തനക്ഷമമാണെന്ന് യിസ്രായേല്‍; രാജ്യവ്യാപകമായി വിന്യസിക്കും
യെരുശലേം: ലോകം ആകാംക്ഷയോടെ കാത്തിരുന്നതും യിസ്രായേല്‍ ദീര്‍ഘകാലമായി വജ്രായുധമായി പരീക്ഷണം നടത്തിവരികയുമായിരുന്ന ലേസര്‍ വ്യോമ പ്രതിരോധ സംവിധാനം അയണ്‍ ബീം പൂര്‍ണ്ണണായും പ്രവര്‍ത്തനക്ഷമമാണെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.
പ്രതിരോധ മന്ത്രാലയവും ഡവലപ്പര്‍ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവും പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സൈനിക സാങ്കേതിക വിദ്യയ്ക്ക് ചരിത്രപരമായി ആദ്യത്തേതായി ഇത് അടയാളപ്പെടുത്തുന്നു.
2014-ല്‍ അനാച്ഛാദനം ചെയ്തതിനുശേഷം ഒരു ദശാബ്ദത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംവിധാനം റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, ഡ്രോണുകള്‍ എന്നിവയ്ക്കെതിരെ സമീപ ആഴ്ചകളില്‍ പരീക്ഷിച്ചു.
ഇത് വിജയകരമായി ഫലം കണ്ടതായും രാജ്യത്തുടനീളം വേഗത്തില്‍ വിന്യാസം നടത്തുന്നതിനുള്ള വഴിയൊരുക്കിയതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഈഗോസ് കമാന്‍ഡോ യൂണിറ്റിലെ കമാന്‍ഡറായിരുന്ന 22 കാരനായിരുന്ന ക്യാപ്റ്റന്‍ ഈറ്റന്‍ ഓസ്റ്ററിന്റെ ബഹുമാനാര്‍ത്ഥം ഈ സംവിധാനത്തിന് ഹീബ്രു നാമമായ ഈറ്റന്‍സ് (വെളിച്ചം) എന്നു നാമകരണം നല്‍കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു.
മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗത്തിലെ എഞ്ചിനിയറായ ഓസ്റ്ററിന്റെ പിതാവ് അയണ്‍ബീം പദ്ധതിയുടെ യഥാര്‍ത്ഥ തുടക്കക്കാരില്‍ ഒരാളായിരുന്നു. അയണ്‍ബിം ചെറിയ പ്രൊജക്ടൈലുകള്‍ ഉപയോഗിച്ച് അവയെ പൂരകമാക്കുന്നു.
ഒരു പവര്‍ ശ്രോതസ്സ് ഉള്ളിടത്തോളം ലേസറിന് ഒരിക്കലും വെടിമരുന്ന് തീര്‍ന്നുപോവുകയുമില്ല എന്ന് ഭയം വേണ്ട. കൂടാതെ ഓരോ ഇന്റര്‍സെപ്ഷനും വൈദ്യുതിയേക്കാള്‍ അല്‍പം കൂടുതലാണ്. ചിലവു താരതമ്യേന കുറവുമാണ്.