ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു

ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു

Breaking News Europe Middle East

ഇറാക്കില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവ യുവാവ് കുത്തേറ്റു മരിച്ചു

പാരിസ്: ഇറാക്കില്‍നിന്നും പാലായനം ചെയ്തു ഫ്രാന്‍സിലെത്തിയ ക്രൈസ്തവ യുവാവ് തന്റെ വിശ്വാസത്തെക്കുറിച്ചുള്ള ലൈവ് സ്ട്രീമിങ്ങിനെടെ കുത്തേറ്റു മരിച്ചു.

ഭിന്നശേഷിക്കാരന്‍ കൂടിയായ അഷ്ഠര്‍ സര്‍ന്നയ (48) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10-നു രാത്രി 10.30-ഓടെ തെക്കന്‍ ഫ്രാന്‍സിലെ ലിയോണിലായിരുന്നു സംഭവം.

വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ടിക്ടോക്കില്‍ ലൈവായി സംസാരിക്കുമ്പോള്‍ കറുത്ത വേഷത്തിലെത്തിയ മൂന്നുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സഹോദരി ഷോപ്പിങ്ങിനായി പുറത്തോട്ടു പോയപ്പോള്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. തല്‍സമയം സംപ്രേഷണത്തിനിടയില്‍ സര്‍നയുടെ വായില്‍നിന്നും രക്തം വരുന്നതും സംസാരം അവ്യക്തമായതും ശ്രദ്ധിച്ചതോടെ സുഹൃത്തുക്കള്‍ സഹോദരിയെ വിവരം അറിയിച്ചു.

വിവരമറിഞ്ഞ് സഹോദരിയും പോലീസും എത്തിയപ്പോള്‍ കുത്തേറ്റ് മരിച്ചു കിടക്കുന്ന നിലയിലാണ് സര്‍നയെ കാണാനായത്. ഇറാക്കിലെ കുര്‍ദ്ദിസ്ഥാന്‍ സ്വദേശിയായ സര്‍നയും കുടുംബവും 2014-ല്‍ ഐഎസ് ഭീകരര്‍ ഇറാക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഫ്രാന്‍സിലേക്ക് പാലായനം ചെയ്തത്.

ടിക്ടോക്കില്‍ സര്‍നയ തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ പലപ്പോഴും അറബിയില്‍ വിശ്വാസത്തേക്കുറിച്ച് വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. 10 വര്‍ഷമായി സഹോദരിക്കൊപ്പമായിരുന്നു സര്‍നയ താമസിച്ചിരുന്നത്.