ദാവീദിന്റെ നഗരത്തില്‍ 2800 വര്‍ഷങ്ങള്‍ പഴക്കമുള്ള ഏറ്റവും വലിയ അണക്കെട്ട് കണ്ടെത്തി

ദാവീദിന്റെ നഗരത്തില്‍ 2800 വര്‍ഷങ്ങള്‍ പഴക്കമുള്ള ഏറ്റവും വലിയ അണക്കെട്ട് കണ്ടെത്തി

Asia Breaking News Middle East

ദാവീദിന്റെ നഗരത്തില്‍ 2800 വര്‍ഷങ്ങള്‍ പഴക്കമുള്ള ഏറ്റവും വലിയ അണക്കെട്ട് കണ്ടെത്തി

യെരുശലേം: യിസ്രായേലില്‍ ദാവീദിന്റെ നഗരത്തില്‍ പുരാതന യിസ്രായേലില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ അണക്കെട്ട് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യഹൂദ്യയിലെ രാജാക്കന്മാരായ യോവാശിന്റെയോ അമസ്യാവിന്റെയോ ഭരണകാലം മുതല്‍ ഏകദേശം 2800 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സ്മാരക ജലസംഭരണിയാണിതെന്ന് ഗവേഷകര്‍ പറയുന്നു.

സിറ്റി ഓഫ് ഡേവിഡ് നാഷണല്‍ പാര്‍ക്കിലെ ശാലേം പൂള്‍ പ്രദേശത്ത് ഉള്‍ഖനനം നടത്തിയപ്പോള്‍ ഇതിന്റെ ഘടന പരിശോധിച്ചപ്പോള്‍ ബിസി 805-795 കാലഘട്ടത്തിലാണ് നിര്‍മ്മിച്ചതെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും വെയ്സ് മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നു.

മൂന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് ബാധിച്ച കാലാവസ്ഥാ പ്രതിസന്ധിയോടുള്ള ധീരമായ പ്രതികരണമായിട്ടാണ് അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. യിസ്രായേലില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ അണക്കെട്ടാണിത്.

യെരുശലേമില്‍ ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും പഴയ അണക്കെട്ടാണിത്. ഉല്‍ഖനന ഡയറക്ടര്‍മാരായ ഡോ. നഹ്ഷോണ്‍ ബാന്റണ്‍, ഇറ്റാമര്‍ ബെര്‍ക്കോ, ഡോ. ഫിലിപ്പ് വുര്‍ക്കാസവേവിച്ച് എന്നിവര്‍ വിശദീകരിച്ചു.

ഇതിന്റെ അളവുകള്‍ ഏകദേശം 12 മീറ്റര്‍ ഉയരവും 8 മീറ്ററില്‍ കൂടുതല്‍ വീതിയും 21 മീറ്ററോളം നീളവും ഉണ്ട്. ഇത് കുഴിച്ചെടുത്തതിലും അപ്പുറത്തേക്ക് നീളുന്നു.

ഗിഹോന്‍ നീരുറവയില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനും ടൈറോപ്പിയന്‍ താഴ്വരയിലൂടെ ഒഴുകുന്ന വെള്ളപ്പൊക്കം കിദ്രോന്‍ അരുവിലിയലേക്കു തിരിച്ചു വിടുന്നതിനുമായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ പദ്ധതി രണ്ട് ഉദ്ദേശങ്ങള്‍ നിറവേറ്റിയെന്ന് ഗവേഷകര്‍ പറയുന്നു. യെരുശലേമിലെ വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയ്ക്ക് ശുദ്ധ ജലം വിതരണം ചെയ്യുന്നതിനൊപ്പം വിനാശകരമായ വെള്ളപ്പൊക്കെ തടയുകയും ചെയ്തു.

മോര്‍ട്ടറില്‍ ഉള്‍ച്ചേര്‍ത്ത ജൈവവസ്തുക്കളുടെ വിപുലമായ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ഒരു ദശാബ്ദത്തിനുള്ളില്‍ അസാധാരണമായ കൃത്യതയോടെ അതിന്റെ നിര്‍മ്മാണം കൃത്യമായി കണ്ടെത്തി.

പുരാവസ്തു ശാസ്ത്രത്തിലെ ഒരു അപൂര്‍വ്വമായ നേട്ടമാണിത്.