വെയില്‍സിലെ സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം ദുരന്തം എന്ന് വിമര്‍ശനം

വെയില്‍സിലെ സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം ദുരന്തം എന്ന് വിമര്‍ശനം

Breaking News Europe

വെയില്‍സിലെ സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം ദുരന്തം എന്ന് വിമര്‍ശനം

യു.കെ.യിലെ വെയില്‍സിലെ ആദ്യത്തെ വനിതാ ആര്‍ച്ച് ബിഷപ്പായി നിയമിതയായി ചരിത്രത്തില്‍ ഇടം പിടിച്ച് ചെറി വാന്‍ ഒരു ദുരന്തം എന്ന് വിശേഷിപ്പിച്ച് ക്രിസ്ത്യന്‍ കണ്‍സേണ്‍ മേധാവി ആന്‍ഡ്രിയ വില്യംസ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മോണ്‍മനത്തിലെ ബിഷപ്പായി വാന്‍ സേവനമനുഷ്ഠിച്ചു. വെയില്‍സിലെ കത്തിഡ്രലിന്റെ പരമോന്നത തലപ്പത്ത് മൂന്നു വര്‍ഷത്തിനുശേഷം ജൂലൈയില്‍ വിരമിച്ച ബിഷപ്പ് ആന്‍ഡ്രു ജോണിന്റെ പിന്‍ഗാമിയായാണ് 60 കാരിയായ വാനിന്റെ നിയമനം.

ചെപ്സ്റ്റോവിലെ സെന്റ് പിയറി ചര്‍ച്ച് ആന്‍ഡ് ഹോട്ടലില്‍ നടന്ന യോഗത്തിന്റെ രണ്ടാം ദിവസം ഇലക്ട്രലല്‍ കോളേജില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

അവര്‍ ഒരു ലെസ്ബിയനാണ്. 2015 മുതല്‍ മെന്‍ഡി ഡയമണ്ടുമായി ഒന്നിച്ചു താമസിക്കുന്നു. വെയില്‍സിലെ ചര്‍ച്ച് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് അനുഗ്രഹം അനുവദിക്കുന്നു.

പക്ഷെ സ്വവര്‍ഗ്ഗ വിവാഹത്തിനു അനുവാദമില്ല. വാനിന്റെ സിംഹാസനാരോഹണം വരും മാസങ്ങളില്‍ ന്യൂപോര്‍ട്ട് കത്തിഡ്രലില്‍ നടക്കും.

വാനിന്റെ തിരഞ്ഞെടുപ്പ് വിശ്വാസ ത്യാഗത്തിന്റെ വ്യക്തമായ സൂചനയാണെന്നു വെയില്‍സിലെ സഭയ്ക്കു ഇതൊരു ദുരന്ത വിഷയമാണെന്നും ഇത് തെളിയുന്നു.

ഇത് ലൈംഗിക ധാര്‍മ്മികതയെക്കുറിച്ച് ബൈബിള്‍ പഠിപ്പിക്കലുകളില്‍നിന്ന് പിന്മാറിയിരിക്കുന്നു. വെയില്‍സിലെ സഭയോട് മാനസാന്തരപ്പെടാനും ആന്‍ഡ്രിയ വില്യംസ് ആഹ്വാനം ചെയ്യുന്നു.