മനുഷ്യ വാഷിംഗ് മെഷീന്‍ പുറത്തിറക്കി ജപ്പാന്‍
‘നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തിത്തരും’ എന്നുള്ള പഴമൊഴി യാഥാര്‍ത്ഥ്യമാകുകയാണ്. കുളിക്കാന്‍ മടിയുള്ളഴര്‍ക്ക് പ്രയോജനപ്പെടുന്ന മനുഷ്യ വാഷിംഗ് മെഷീനുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ജപ്പാന്‍.
മെഷിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 മിനിറ്റ് ഈ മെഷിനില്‍ ഇരുന്നാല്‍ മെഷിന്‍ നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തിത്തരും. എഐ സഹായത്തോടെയാണ് മെഷീന്റെ പ്രവര്‍ത്തനം.
മെഷിനുള്ളില്‍ ഇരിക്കുമ്പേള്‍ ശരീരത്തെയും ചര്‍മ്മത്തെയും കുറിച്ച് പഠിച്ചതിനുശേഷം അതിനുവേണ്ട സോപ്പ് മെഷിന്‍ തന്നെ തീരുമാനിക്കും. പിന്നെ നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തിയ ശേഷമാണ് പുറത്തിറക്കുക.
ജപ്പാനീസ് കമ്പനിയായ സയന്‍സ് കോ ആണ് ഈ മനുഷ്യ വാഷിംഗ് മെഷീന്‍ വികസിപ്പിച്ചെടുത്തത്. ഒസാക്ക കാന്‍സായിയില്‍വച്ച് നടന്ന എക്സ്പോയില്‍ ആയിരം പേരെയാണ് കമ്പനി ട്രയല്‍ റണ്‍ നടത്തിയത്.
എന്നാല്‍ വിപണിയിലെത്തുമ്പോള്‍ ഇതിന്റെ വിലയെത്രയെന്നുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 1970-ല്‍ നടന്ന ജപ്പാന്‍ വേള്‍ഡ് എക്സ്പോയില്‍ നാഗിയോ ഇലക്ട്രിക് കമ്പനി ഇത്തരത്തില്‍ മനുഷ്യന് കുളിക്കുവാനുള്ള മെഷിന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ഉപകരണം അന്ന് കമ്പനി വിപണിയില്‍ ഇറക്കിയിരുന്നില്ല.