യിസ്രായേലില്‍നിന്നും കണ്ടെടുത്ത പുരാതന പത്തു കല്‍പ്പനാ ശിലാഫലകം ലേലം ചെയ്തു
ന്യുയോര്‍ക്ക്: ബൈബിളിലെ പത്തു കല്‍പ്പനകള്‍ രേഖപ്പെടുത്തിയ പുരാതന ശിലാഫലകം ലേലം ചെയ്തു. ഇന്ന് യിസ്രായേലില്‍നിന്ന് 1913-ല്‍ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതല്‍ 800 വരെ പഴക്കം അനുമാനിക്കുന്നു.
ബൈബിളിലെ കല്‍പ്പനകള്‍ രേഖപ്പെടുത്തിയ അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയില്‍വേ പാത നിര്‍മ്മിക്കാന്‍ ഖനനം നടക്കുന്നതിനിടെയാണ് ഫലകം ശ്രദ്ധയില്‍പ്പെട്ടത്.
യിസ്രായേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ അമൂല്യ പ്രാധാന്യം തിരിച്ചറിഞ്ഞത്. പ്രാചീന ഹീബ്രു ഭാഷയിലാണ് കല്‍പ്പനകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
9 കല്‍പ്പനകളേ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളു എന്നും പറയുന്നു. അമേരിക്കയില്‍ ബ്രൂക്ക്ലിനിലെ ലിവിംഗ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു ഫലകം പിന്നീട് സ്വകാര്യ വ്യക്തി വാങ്ങുകയായിരുന്നു.
20 ലക്ഷം ഡോളറാണ് വില പ്രതീക്ഷിച്ചിരുന്നതെന്നു ലേലം നടത്തിയ സത്ബിസ് കമ്പനി പറഞ്ഞു. 42 ലക്ഷം ലേലത്തുകയും ഫീസും മറ്റ് ചാര്‍ജ്ജുകളും അടക്കം 50 ലക്ഷം ഡോളറിനു വിറ്റുപോവുകയായിരുന്നു.

