പാസ്റ്റര്‍മാര്‍ അന്യായമായി തടവിലാക്കപ്പെട്ട നിക്കരാഗ്വയെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ശാസിച്ചു
സംശയാസ്പദമായ നിയമപരമായ കാരണങ്ങളാല്‍ തടവിലാക്കപ്പെട്ട 11 പാസ്റ്റര്‍മാരുടെയും ക്രിസ്ത്യന്‍ മിനിസ്ട്രി നേതാക്കളുടെയും ജീവനും ആരോഗ്യവും സംരക്ഷിക്കണമെന്ന് ഇന്റര്‍ അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിക്കരാഗ്വന്‍ സര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെട്ടു.
അവരുടെ ദുരവസ്ഥയില്‍ കാര്യമായ അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവന്ന നിയമ അഭിഭാഷക ഗ്രൂപ്പായ എഡിഎഫ് ഇന്റര്‍നാഷണല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് തീരുമാനം.
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് ഈ പാസ്റ്റര്‍മാരെയും നേതാക്കന്മാരെയും 12 മുതല്‍ 15 വര്‍ഷം വരെ നീണ്ട ജയില്‍ശിക്ഷയും 80 മില്യണ്‍ ഡോളറിലധികം പിഴയും ചുമത്തിയതായി സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ഒരു വ്യക്തിയും അവരുടെ വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യരുത്. എന്നാല്‍ ആ മതനേതാക്കളുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്.
നിക്കരാഗ്വയില്‍ അധികാരികള്‍ ഈ പാസ്റ്റര്‍മാരുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കണമെന്നും അവരുടെ തെറ്റായ ശിക്ഷയില്‍നിന്നും മോചിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിക്കരാഗ്വയില്‍ പോലീസ് ഈ വ്യക്തികളെ തങ്ങളുടെ മിഷണറി സംഘടനയായ പ്യൂര്‍ട്ട ഡിലാ മെണ്ടാനയെ കള്ളപ്പണം വെളുപ്പിക്കുന്നതിനിള്ള ഒരു മാര്‍ഗ്ഗമായി ഉപയോഗിച്ചു എന്ന തെറ്റായ ആരോപണത്തെത്തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.
സംഭവം ലോകശ്രദ്ധ നേടുകയും ലോക രാഷ്ട്രങ്ങള്‍ ഇടപെടുകയും ചെയ്തിരുന്നു.

