അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍
വെര്‍ജീന: ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകര്‍.
വടക്കന്‍ ഗ്രീസിലെ വെര്‍ജീനിയായിലുള്ള പുരാതനമായ ഐഗായ് കെട്ടിടത്തിലാണ് കുളിമുറി കണ്ടെത്തിയതെന്നാണ് പറയുന്നത്. അലക്സാണ്ടര്‍ രാജാധികാരത്തിലേറിയ ഈ കൊട്ടാരം 15,000 ചതപരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ്.
ഇവിടെ കണ്ടെത്തിയ കുളിമുറി അലക്സാണ്ടര്‍ തനിക്കേറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തികള്‍ക്കൊപ്പം കുളിച്ചിരുന്ന സ്ഥലമായിരുന്നെന്നാണ് പുരാവസ്തു ഗവേഷകനായ ഹ്യൂസ് പറയുന്നത്.
നടുമുറ്റം, ക്ഷേത്രങ്ങള്‍, സങ്കേതങ്ങള്‍. തീയറ്റര്‍, ബോക്സിംഗ് സ്കൂള്‍, ശവകുടീരങ്ങള്‍ എന്നിവയും ഈ കൊട്ടാരത്തില്‍ കണ്ടെത്തി.
പൂര്‍ണമായും പാറയില്‍ കൊത്തിയെടുത്ത അഴുക്കുചാലും കൊട്ടാരത്തിനുള്ളിലുണ്ട്. എന്നാല്‍ ചക്രവര്‍ത്തിയുടെ കിടപ്പുമുറി എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുനര്‍നിര്‍മ്മിച്ച ഐഗായ് കൊട്ടാരം കഴിഞ്ഞ ജനുവരിയില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. കൊട്ടാര മട്ടുപ്പാവില്‍നിന്നാല്‍ മാസിഡോണിയന്‍ പ്രദേശം മുഴുവനും കാണാം.
ഗ്രീക്ക് രാജാവിയിരുന്നു അലക്സാണ്ടര്‍ ചക്രവര്‍ത്തി. അനേക യുദ്ധങ്ങള്‍ക്കു നേതൃത്വം വഹിച്ച ഇദ്ദേഹം ലോക ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ സൈന്യാധിപന്മാരില്‍ ഒരാളായി വാഴ്ത്തപ്പെട്ടിരുന്നു.
ഒരു യുദ്ധത്തിലും അലക്സാണ്ടര്‍ പരാജയപ്പെട്ടതായി ചരിത്രമില്ല.

