മസ്ക്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു

മസ്ക്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു

Breaking News USA

മസ്ക്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്ക്കിന്റെ ന്യൂറാലിങ്ക് പരീക്ഷണം പുതിയ ഘട്ടങ്ങളിലൂടെ വിജയക്കുതിപ്പിലേക്ക്.

ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു. ചിന്തകളുടെ സഹായത്തോടെ കമ്പ്യൂട്ടറിന്റെ കര്‍സര്‍ ചലിപ്പിച്ചാണ് നോലാന്‍ഡ് അര്‍ബാഗ് എന്ന രോഗി ചരിത്രം സൃഷ്ടിച്ചത്.

അദ്ദേഹം ചെസ് കളിക്കുന്നത് ന്യൂറാലിങ്ക് തല്‍സമയം സംപ്രേക്ഷണം ചെയ്തു. കളി ഒമ്പത് മിനിറ്റ് നീണ്ടു. വാഹനാപകടത്തിലാണ് അര്‍ബാഗിന്റെ കഴുത്തിനു താഴോട്ട് തളര്‍ന്നത്.

കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചത്.

സങ്കീര്‍ണ്ണമായ ന്യൂറോളജിക്കല്‍ അവസ്ഥകളെ നേരിടാന്‍ സഹായിക്കുന്നതിന് മനുഷ്യ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുക എന്നതാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം.

ചിപ്പ് ഘടിപ്പിച്ച ശസ്ത്രക്രീയ സങ്കീര്‍ണ്ണമല്ലായിരുന്നുവെന്നു അദ്ദേഹം പറയുന്നു. ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ചെസ് കളി തുടങ്ങിയത്.

ഒരു നാണയത്തിന്റെ വലിപ്പത്തിലാണ് ന്യൂറാലിങ്ക് ചിപ്പ്. തലയോട്ടി തുരന്നാണ് അത് ശരീരത്തില്‍ ഘടിപ്പിക്കുന്നത്.

തലച്ചോറിലെ ന്യൂറോണ്‍ പ്രവര്‍ത്തനം തിരിച്ചറിയാനും ചിപ്പിനാകും. അത് വയര്‍ലെസായി കമ്പ്യൂട്ടര്‍/മൊബൈല്‍ ഫോണിലേക്ക് അയയ്ക്കും.