ബൈബിള്‍ 100 തവണ വായിച്ച ഒരു പാസ്റ്റര്‍ പഠിച്ച പ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു
കൊളറാഡോ: വിശുദ്ധ വേദപുസ്തകം 100 തവണ വായിച്ച ഒരു പാസ്റ്റര്‍ താന്‍ പഠിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. 1989-ല്‍ യു.എസിലെ ലിബര്‍ട്ടി യൂണിവേഴ്സിറ്റിയില്‍ പാസ്റ്ററല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെല്ലി വില്യംസ് എന്ന വേദ പഠിതാവ് ബൈബിള്‍ 100 പ്രാവശ്യം വായിക്കുവാനായി ദിവസവും 10 അദ്ധ്യയങ്ങള്‍ വീതം വായിക്കുവാന്‍ ദൈവത്തോടു തീരുമാനമെടുത്തു. 1989 ആഗസ്റ്റ് 15-നു തന്റെ ബൈബിള്‍ വായന പരമ്പര ആരംഭിച്ചു.
2024 ഫെബ്രുവരി 27-നു 34 വര്‍ഷവും 6 മാസവും കൊണ്ട് 100 പ്രാവശ്യം വായന പൂര്‍ത്തീകരിച്ചു. എന്നാല്‍ എന്റെ നേരത്തെയുള്ള തീരുമാനപ്രകാരം 33 വര്‍ഷവും 3 മാസവും അതായത് 500 ദിവസം മുമ്പ് ഞാന്‍ ഇത് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു എങ്കിലും എന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടു.
വാന്‍ഗാര്‍ഡ് ചര്‍ച്ച് എന്നു വിളിക്കപ്പെടുന്ന കൊളറാഡോ സ്പ്രിംഗ്സിലെ സതേണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററായി സേവനം കഴിഞ്ഞ 27 വര്‍ഷങ്ങളിലൂടെ എന്നെ അജപാലന ശുശ്രൂഷയിലൂടെ നയിച്ചു.
ലീഡര്‍ഷിപ്പ് ബുക്സിന്റെ ദി ഗുഡ് പാസ്റ്റര്‍ എന്ന പുസ്തകത്തില്‍ തന്റെ പ്രതിബദ്ധതയും പുതുതലമുറയോടുള്ള ദൈവവചനം അവരുടെ ജീവിതത്തിന്റെ കേന്ദ്ര ഭാഗമാക്കാന്‍ പ്രചോദിപ്പിക്കുന്ന അനുഭവം പങ്കുവെച്ചു. തന്റെ ബൈബിള്‍ വായനാ പരമ്പരയിലൂടെ പഠിച്ച മികച്ച 10 പാഠങ്ങള്‍ കെല്ലി വെളിപ്പെടുത്തുന്നു.
(1) പഴയ നിയമത്തിലെ ദൈവം തന്നെയാണ് പുതിയ നിയമത്തിലെ ദൈവം.
(2) ബൈബിളിലുടനീളം ദൈവം തികച്ചും പരിശുദ്ധനാണ്.
(3) ബൈബിളിലുടനീളം ദൈവം തികഞ്ഞ സ്നേഹമാണ്.
(4) ബൈബിള്‍ മുഴുവന്‍ ഒരു വ്യക്തിയെക്കുറിച്ചാണ്. അവന്റെ പേര് യേശു എന്നാണ്. നിത്യ ജീവനിലേക്കുള്ള ഏക വഴി അവനാണ്.
(5) ദൈവം നമ്മുടെ പാപത്തെ വെറുക്കുന്നു.
(6) നാം അനുതപിക്കുമ്പോള്‍ ദൈവം എപ്പോഴും പാപം പൊറുക്കുന്നു.
(7) നമ്മുടെ ജീവിതത്തില്‍ പൊതു നാശം വരുത്തുന്നതിനു മുമ്പ് മാനസാന്തരത്തിനായി പാപത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്താന്‍ സ്വകാര്യ മാര്‍ഗ്ഗങ്ങളും ദൈവം തേടുന്നു.
(8) ഈ ജീവിതത്തിലെ ദൈവത്തിന്റെ ന്യായവിധി എപ്പോഴും മാനസാന്തരത്തിലേക്കും പുനഃസ്ഥാപനത്തിലേക്കും നമ്മെ നയിക്കുന്നു
(9) നമ്മുടെ ദൈവത്തിന്റെ ദയ ഒരിക്കലും യാദൃശ്ചികമല്ല; അത് എല്ലായ്പ്പോഴും ഒന്നുകില്‍ അവന്റെ നന്മ നമ്മോട് കാണിക്കുന്നതിനോ അല്ലെങ്കില്‍ നമ്മുടെ പാപത്തില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നതിനോ വേണ്ടിയാണ്.
(10) എല്ലാ തിരുവെഴുത്തും നമുക്ക് പ്രയോജനകരമാണ്.
നിങ്ങളുടെ കലപ്പ പഴയ നിയമത്തില്‍നിന്നും അഴിക്കരുത്. ബൈബിളിലെ മുഴുവന്‍ ഭാഗങ്ങളും ദൈവം ആരാണെന്നതിന് ഒരു തെറ്റോ പൊരുത്തക്കേടോ അല്ല തുടര്‍ന്നു അദ്ദേഹം പറയുന്നു.
എന്റെ ജീവിതവും അജപാലന ശുശ്രൂഷയും എന്നെന്നേക്കുമായി മാറ്റിമറിച്ചത് ദൈവവചനമാണ്.