വ്യാജ വഞ്ചനാ കുറ്റം സമ്മതിച്ചാല്‍ ജയില്‍മോചനമെന്ന് ചൈന

വ്യാജ വഞ്ചനാ കുറ്റം സമ്മതിച്ചാല്‍ ജയില്‍മോചനമെന്ന് ചൈന

Asia Breaking News

വ്യാജ വഞ്ചനാ കുറ്റം സമ്മതിച്ചാല്‍ ജയില്‍മോചനമെന്ന് ചൈന; നിരപരാധിയായ താന്‍ ജയിലില്‍ കിടന്നോളാമെന്ന് സഭാ നേതാവ്
സിച്ചുവാന്‍: തട്ടിപ്പ് ആരോപിച്ച് ചൈനയില്‍ തടവിലാക്കപ്പെട്ട ഒരു ഇവാഞ്ചലിക്കല്‍ സഭാ നേതാവ് താന്‍ നിരപരാധിയാണെന്നും കുറ്റം സമ്മതിച്ചാല്‍ തന്നെ വിട്ടയ്ക്കാനുള്ള പ്രൊസിക്യൂഷന്റെ വാഗ്ദാനം നിരസിച്ചു ജയിലില്‍ തുടരാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്.

സിചുവാന്‍ പ്രവിശ്യയിലെ ദയാങ് ക്വിങ് കാവോഡ് റിഫോംഡ് ചര്‍ച്ചിലെ സീനിയര്‍ ശുശ്രൂഷകനായ ഹാവോമിങ് ആണ് തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന് സത്യത്തിനുവേണ്ടി ജയിലില്‍ തുടരാന്‍ തീരുമാനിച്ച വ്യക്തി.

2021 നവംബര്‍ 17-ന് സഹശുശ്രൂഷകന്‍ വുജിയാന്നനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. ഹാവോമിങ്ങിന് പ്രതിമാസ ബുക്ക് അലവന്‍സായി 14 യു.എസ് ഡോളര്‍ ലഭിച്ചുവെന്നും വുജിയാന്നന് അവരുടെ സഭ നല്‍കിയ ദശാംശങ്ങളില്‍നിന്നും 424 ഡോളര്‍ പ്രതിമാസ മിനിസ്റ്റീരിയല്‍ ശമ്പളം ലഭിച്ചതായും അധികാരികള്‍ അറിഞ്ഞതിനെത്തുടര്‍ന്ന് രണ്ടു സഭാനേതാക്കള്‍ക്കെതിരെയും വഞ്ചനാകുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനാകുറ്റം ചുമത്തപ്പെട്ട രണ്ടു നേതാക്കള്‍ക്കുമെതിരെ ഡെയാങ് സിറ്റിയിലെ ജിന്യാങ് ജില്ലാ കോടതിയില്‍ കേസ് വിചാരണയ്ക്കു കൊണ്ടുവന്നു.

ഇവരുടെ അപേക്ഷകരുടെ അപേക്ഷകള്‍ക്കുശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിചുവാന്‍ പ്രവിശ്യ ഹൈക്കോടതി, ദയാങ് സിറ്റി പീപ്പിള്‍സ് പ്രൊക്യുറേറ്ററേറ്റ് മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ ചുമത്തുന്ന കുറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

അതിനുശേഷം കുറഞ്ഞ കുറ്റത്തിനു കുറ്റം സമ്മതിക്കാനും വിട്ടയ്ക്കാനും ഹാവോമിങ്ങിനെ സമീപിച്ചു. അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്.

വഴിപാടും ദശാംശവും ഒരു ബൈബിള്‍ പഠിപ്പിക്കലും ദൈവസഭയുടെ പാരമ്പര്യവുമാണെന്ന് മൂപ്പന്മാരും അവരുടെ നിയമ പ്രതിനിധികളും നിര്‍ബന്ധിക്കുന്നു. അത് വഞ്ചനയായി കണക്കാക്കരുത് മിംഗ് വിശദീകരിച്ചു.