സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: മാര്‍പാപ്പയെ ഉപദേശിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്

സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: മാര്‍പാപ്പയെ ഉപദേശിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്

Asia Breaking News Top News

സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: മാര്‍പാപ്പയെ ഉപദേശിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്

നൂര്‍ സുല്‍ത്താന്‍: കത്തോലിക്കാ സഭയില്‍ സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കുവാന്‍ വൈദികരെ അനുവദിക്കുന്ന വിശ്വാസ പ്രമേയങ്ങളില്‍ ഭേദഗതി വരുത്തിയുള്ള രേഖയില്‍ ഒപ്പുവച്ച പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരുത്തി കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്.

ഖസാക്കിസ്ഥാനിലെ അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന തോമാഷ്പേട്ടയാണ് പോപ്പിനെതിരായി ശക്തമായി രംഗത്തു വന്നത്.

സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹം നല്‍കുന്നത് നിരോധിക്കുകയും പോപ്പ് പുറത്തുവിട്ട വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫിദുസിയ സപ്ളിക്കന്‍ഡ് എന്ന പേരില്‍ നടത്തിയ പ്രഖ്യാപനത്തിനെതിരായാണ് ആര്‍ച്ച് ബിഷപ്പ് കടുത്തക എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ഈ പ്രഖ്യാപനം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് അനിയന്ത്രിതമായ സാഹചര്യങ്ങളും മറ്റ് ദമ്പതികള്‍ക്കും സ്വയമേവയുള്ള അജപാലന അനുഗ്രഹം അനുവദിച്ചത് വിവഹത്തിനു തുല്യമല്ലെന്നും അത് പാപമാണെന്നുമാണ് മാര്‍പാപ്പയോട് പ്രതികരിച്ചത്.

കത്തോലിക്കാ സഭ ലിംഗ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ത്താവിന്റെ കാരുണ്യത്താല്‍ അഗാധമായ വിശ്വാസത്തോടെ കര്‍ത്താവിനെ ആരാധിക്കുകയും ഈ ആത്മ വിശ്വാസത്തോടെ മാതൃസഭയില്‍നിന്ന് അനുഗ്രഹം തേടാനിടവരികയും ചെയ്യുന്ന വിശ്വസ്തരായ ദൈവജനത്തിനുള്ള ആദരാജ്ഞലി കൂടിയാണ് ഈ പ്രഖ്യാപനം.

ഇത്തരം അനുഗ്രഹങ്ങള്‍ നിയമവിധേയമാക്കുന്നതിലൂടെ വത്തിക്കാന്‍ ദൂരവ്യാപകവും വിനാശകരവുമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് തോമാഷും സഹായ മെത്രാന്‍ അത്തനേഷ്യസ് ഷ്നൈഡറും ഒപ്പിട്ട ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ അതിരൂപതയുടെ പരിധിയില്‍ മാര്‍പാപ്പയുടെ നിയമ ഉത്തരവ് അനുസരിക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നതിനു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗലാത്യര്‍ രണ്ടാം അദ്ധ്യായം പരാമര്‍ശിച്ചുകൊണ്ട് ഇരുവരും വിശദീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.