15 ക്രൈസ്തവരെ അറസ്റ്റു ചെയ്തു; ഇവരുടെ ഭാവി ആശങ്കയില്‍

15 ക്രൈസ്തവരെ അറസ്റ്റു ചെയ്തു; ഇവരുടെ ഭാവി ആശങ്കയില്‍

Africa Asia Breaking News

മൌറിറ്റാനിയായില്‍ 15 ക്രൈസ്തവരെ അറസ്റ്റു ചെയ്തു; ഇവരുടെ ഭാവി ആശങ്കയില്‍

നവാക്യോട്ട്: കടുത്ത ഇസ്ളാമിക നിയമങ്ങള്‍ ഉള്ള വടക്കു പടിഞ്ഞാറന്‍ രാഷ്ട്രമായ മൌറിറ്റാനിയായില്‍ 15 ക്രൈസ്തവരെ ഭരണകൂടം അറസ്റ്റു ചെയ്തു.

കഴിഞ്ഞ മാസം ഒടുവില്‍ ഒരു സ്നാന ശുശ്രൂഷയുടെ വീഡിയോ ക്ളിപ്പ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. നവംബര്‍ 30-ന് രാജ്യ തലസ്ഥാന നഗരിയായ നവാക്യോട്ടില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള സെലിഡേസിയിലാണ് ആദ്യം 3 വിശ്വാസികള്‍ അറസ്റ്റിലായത്.

തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 15 പേരെ അറസ്റ്റു ചെയ്തു. അറബ് ഭാഷ സംസാരിക്കുന്ന മൌറിറ്റാനിയായില്‍ 99 ശതമാനം പേരും സുന്നി മുസ്ളീങ്ങളും 1 ശതമാനം ഷിയാകളുമാണ്. 2020-ലെ കണക്കു പ്രകാരം രാജ്യത്ത് ക്രൈസ്തവരുടെ എണ്ണം ആകെ 10000 മാത്രമാണ്. ഇതില്‍ 4500 പേര്‍ കത്തോലിക്കരാണ്. ഇവരില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ ആഫ്രിക്ക, യൂറോപ്പ് പൌരന്മാരാണ്.

ഇസ്ളാമിക രാഷ്ട്രമായ മൌറിറ്റാനിയായില്‍ ഇസ്ളാം മതത്തില്‍നിന്നും ആരെങ്കിലും ക്രിസ്തു മതത്തില്‍ ചേരുകയോ നിരീശ്വരവാദിളാകുകയോ ചെയ്താല്‍ അവര്‍ക്ക് വധ ശിക്ഷ ലഭിക്കുന്ന കുറ്റമാണുള്ളത്. ഇസ്ളാം മതനിയമം ലംഘിച്ചാല്‍ ജയില്‍ ശിക്ഷയും അനുശാസിക്കുന്നു.

അതുകൊണ്ടു തന്നെ ഇവിടെ ക്രൈസ്തവ പ്രവര്‍ത്തനങ്ങളും മറ്റും വളരെ സൂഷ്മതയോടെയാണ് ചെയ്യുന്നത്. നിരവധി ആത്മാക്കള്‍ കര്‍ത്താവിനെക്കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നവരാണ്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായിട്ടാണ് നടക്കുന്നത്. അറസ്റ്റിലായവരെക്കുറിച്ച് വലിയ ആശങ്കയുണ്ട്.

അവരുടെ ഭാവി എന്താകുമെന്നതില്‍ ഭയപ്പെടുകയാണ് വിശ്വാസി സമൂഹം. മാത്രമല്ല അയല്‍ക്കാരായ മുസ്ളീങ്ങള്‍ ഏതു നിമിഷവും ഇവരെ ആക്രമിക്കാന്‍ സാദ്ധ്യതയുമുണ്ട്. ദൈവമക്കള്‍ ഇവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കുക.

മൌറിറ്റാനിയായിലെ ആകെ ജനസംഖ്യ 42 ലക്ഷമാണ്. ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ ഓപ്പണ്‍ ഡോര്‍സിന്റെ ലിസ്റ്റില്‍ മൌറിറ്റാനിയ 20-ാം സ്ഥാനത്താണ്.