യെരുശലേമില്‍ ക്രിസ്ത്യന്‍ സന്ദര്‍ശകരെ യഹൂദ യാഥാസ്ഥികര്‍ തുപ്പുന്നു; പ്രാചീന ആചാരമെന്ന് മന്ത്രി

യെരുശലേമില്‍ ക്രിസ്ത്യന്‍ സന്ദര്‍ശകരെ യഹൂദ യാഥാസ്ഥികര്‍ തുപ്പുന്നു; പ്രാചീന ആചാരമെന്ന് മന്ത്രി

Breaking News Middle East Top News

യെരുശലേമില്‍ ക്രിസ്ത്യന്‍ സന്ദര്‍ശകരെ യഹൂദ യാഥാസ്ഥികര്‍ തുപ്പുന്നു; പ്രാചീന ആചാരമെന്ന് മന്ത്രി

യെരുശലേം: യിസ്രായേലില്‍ യാഥാസ്ഥിക യഹൂദന്മാരില്‍നിന്നും ക്രിസ്ത്യന്‍ വിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ വരുമ്പോഴും, ഇപ്പോള്‍ വളരെ ക്ളേശകരമായ രീതിയിലാണ് ക്രൈസ്തവരോട് പെരുമാറുന്നു എന്നത് ശ്രദ്ധേയമാണ്.

യിസ്രായേലില്‍ സന്ദര്‍ശകരായി എത്തുന്ന ക്രിസ്ത്യാനികള്‍ക്കുനേരെ തുപ്പുന്ന പ്രാകൃത സ്വഭാവം കൂടിവരുന്നതായി അടുത്ത കാലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

യഹൂദര്‍ യേശുവിനെ തുപ്പി അപമാനിച്ചതുപോലുള്ള അവരുടെ പുരാതന യഹൂദ മതാ ആചാരമാണോ എന്നു സംശയിക്കുന്നവരാണ് അധികവും. പഴയ നഗരമായ യെരുശലേമില്‍ സന്ദര്‍ശനത്തിനായെത്തിയ ക്രൈസ്തവര്‍ക്കു നേരെ തുപ്പിയതിനു 5 യാഥാസ്ഥികരായ യഹൂദന്മാരെ യിസ്രായേല്‍ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.

തലസ്ഥാനത്ത് എത്തുന്ന ക്രിസ്ത്യന്‍ പുരോഹിതന്മാരെയും തീര്‍ത്ഥാടകരെയും ലക്ഷ്യമാക്കി തുപ്പുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിന്‍ ഒരു അഭിമുഖത്തില്‍ തുപ്പല്‍ സംഭവങ്ങളെ ന്യായീകരിച്ചത് ഏവരേയും ഞെട്ടിച്ചു.

ക്രിസ്ത്യാനികള്‍ക്കു നേരെ തുപ്പുന്നത് ഒരു ക്രിമിനല്‍ കേസല്ലെന്നു ഞാന്‍ ഇപ്പോഴും കരുതുന്നു. പ്രബോധനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നാം അതില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാ അറസ്റ്റിനെയും ന്യായീകരിക്കന്‍ കഴിയുന്നില്ല. അദ്ദേഹം പറയുന്നു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് ബെന്‍ഗ്വിന്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ തുപ്പുന്നത് പുരാതന യഹൂദ ആചാരം എന്നു ന്യായീകരിച്ചു. ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തികള്‍ പരക്കെ അപലപിക്കപ്പെട്ട സംഭവത്തില്‍ ക്രിസ്ത്യന്‍ സന്ദര്‍ശകര്‍ക്കു നേരെ നിരവധി കുട്ടികള്‍ തുപ്പുന്ന രംഗങ്ങള്‍ പുറത്തു വരികയുണ്ടായി.

ബുധനാഴ്ച പഴയ നഗരത്തില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ തുപ്പിയതിനു പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 5 പേരാണ് അറസ്റ്റിലായത്. അവര്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.

ആരെയെങ്കിലും തുപ്പുന്നത് തീര്‍ച്ചയായും അത് ആക്രമണമായി കണക്കാക്കപ്പെടുന്നു. യെരുശലേം പോലീസ ചീഫ് സൂപ്രണ്ട് അസാറയ ഹരേത്ത് ആര്‍മി റേഡിയോയോടു പറഞ്ഞു.

കഴിഞ്ഞ ചില മാസങ്ങള്‍ക്കിടയില്‍ ഇത്തരം 17 സംഭവങ്ങള്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് യിസ്രായേലിന് ആകെ നാണക്കേടാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.