പഞ്ചസാര അടങ്ങാത്ത മധുരപലഹാരങ്ങള്‍ അപകടകാരിതന്നെയെന്നു ഗവേഷകര്‍

പഞ്ചസാര അടങ്ങാത്ത മധുരപലഹാരങ്ങള്‍ അപകടകാരിതന്നെയെന്നു ഗവേഷകര്‍

Breaking News Others Top News

പഞ്ചസാര അടങ്ങാത്ത മധുരപലഹാരങ്ങള്‍ അപകടകാരിതന്നെയെന്നു ഗവേഷകര്‍

പഞ്ചസാരയ്ക്കു ബദലായുള്ള മധുര പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തിയുണ്ടാക്കുന്ന മധുരപലഹാരങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്.

പ്രമേഹ രോഗികളെയും മറ്റും ലക്ഷ്യമിട്ടാണ് പഞ്ചസാര ഇതര മധുര പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഇവ വിപണികലില്‍ കിട്ടുന്നത്. എന്നാല്‍ ഇവയുടെ ഉപയോഗം അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

മുതിര്‍ന്നവരിലോ, കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിന് പഞ്ചസാര അടങ്ങാത്ത മധുരപദാര്‍ത്ഥങ്ങളുടെ (എന്‍എസ്എസ്) ഉപയോഗം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണം നല്‍കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തി.

ഇത്തരം വസ്തുക്കളുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ‍, മുതിര്‍ന്നവരിലെ മരണനിരക്ക് ഉയര്‍ത്തുക എന്നിവയിലേക്ക് നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അസെസള്‍ഫേം കെ, അസ്പാര്‍ട്ടേം, അഡ്വാന്റേം, സൈക്ളമേറ്റുകള്‍ ‍, നിയോടേം, സാക്കറിന്‍ ‍, സുക്രലോസ്, സ്റ്റീവിയ, മറ്റ് സ്റ്റീവിയ ഡെറിവേറ്റീവുകള്‍ എന്നിവയാണ് ഇത്തരം ഭക്ഷണപാദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ളത്.

ഇവയെല്ലാം ഒരു പോഷക മൂല്യവും അടങ്ങിയിട്ടില്ലാത്ത ഭക്ഷണപാദാര്‍ത്ഥങ്ങളാണെന്നും ഇവ ഒഴിവാക്കി മികച്ച ആരോഗ്യം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടനയുടെ ന്യൂട്രീഷ്യന്‍ ‍, ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടര്‍ ഫ്രാന്‍സെസ്കോ ബ്രാന്‍ക അഭിപ്രായപ്പെട്ടു.