ചാവുകടലിനു സമീപമുള്ള കുളത്തിലെ വെള്ളത്തിനു ചുവപ്പുനിറം
അമ്മാന്‍ : യോര്‍ദ്ദാനിലെ മഹാ അത്ഭുതമായ ചാവുകടലിനു സമീപമുള്ള കുളത്തിലെ വെള്ളം ചുവപ്പു നിറമായി. ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി അധികൃതര്‍ .
അടുത്ത സമയത്താണ് വെള്ളത്തിനു ചുവന്ന നിറം ഉള്ളതായി ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് യോര്‍ദ്ദാന്‍ താഴ്വര അതോറിട്ടി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഒരു തരം പായലും, ഇരുമ്പ്, ഓക്സൈഡ് എന്നിവയുടെ സാന്നിദ്ധ്യവും വെള്ളത്തില്‍ കണ്ടെത്തി.
ഇത് സൂര്യപ്രകാശം ഏറ്റു കഴിയുമ്പോള്‍ ഉണ്ടാകുന്ന രാസമാറ്റമാണ് വെള്ളത്തിനു ചുവപ്പു നിറം ഉണ്ടാകാന്‍ കാരണമെന്നും ഇത് അപകടകരമല്ലെന്നും യോര്‍ദ്ദാന്‍ ജിയോളജിസ്റ്റ് സംഘത്തലവന്‍ സഖര്‍ അല്‍ -നൂസൂര്‍ പറഞ്ഞു.
വിഷയം സോഷ്യല്‍ മീഡിയായില്‍ വൈറലായതിനെത്തുടര്‍ന്നായിരുന്നു അധികാരികള്‍ അന്വേഷണം നടത്തിയത്. ചാവു കടലിന്റെ കിഴക്കു ഭാഗത്തുള്ള ഒരു കുളത്തിലായിരുന്നു ഈ അത്ഭുത പ്രതിഭാസം. ഈ സംഭവം ബൈബിളിലെ പുരാതന സംഭവങ്ങളുമായി ചിലര്‍ സാമ്യപ്പെടുത്തിയിട്ടുണ്ട്.
പഴയ നിയമത്തില്‍ യിസ്രായേല്‍ മക്കളെ മിസ്രയിമില്‍നിന്നും മോചിപ്പിക്കാനായി ദൈവം അയച്ച 10 ബാധകളില്‍ ഒന്ന് നീല നദിയിലെ വെള്ളത്തിനു രക്ത നിറം നല്‍കിയായിരുന്നു ഫറവോനെ ശിക്ഷിച്ചത്.
അതുപോലെ ദൈവം പുരാതന പട്ടണങ്ങളായ സോദോമിലെയും ഗോമോറെയിലെയും ജനങ്ങളുടെ പാപം നിമിത്തം ദൈവം തീയും ഗന്ധവും വര്‍ഷിച്ച് അഗ്നിക്കിരയാക്കിയതും ഉല്‍പ്പത്തി പുസ്തകം 19-ാം അദ്ധ്യായത്തില്‍ പരാമര്‍ശിക്കുന്നു. ഇപ്പോഴത്തെ ഈ പ്രദേശം അത് ദൈവം അഗ്നിക്കിരയാക്കിയ പ്രദേശത്തിന്റെ ഭാഗമാണെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.

