ട്രംപിന്റെ വില ഇപ്പോള്‍ അമേരിക്കക്കാര്‍ നന്നായി അറിയുന്നു

ട്രംപിന്റെ വില ഇപ്പോള്‍ അമേരിക്കക്കാര്‍ നന്നായി അറിയുന്നു

Breaking News USA

ട്രംപിന്റെ വില ഇപ്പോള്‍ അമേരിക്കക്കാര്‍ നന്നായി അറിയുന്നു
വാഷിംഗ്ടണ്‍ ‍: സമാധാനപ്രിയനായ ഒരു ഭരണകര്‍ത്താവിനെ തങ്ങള്‍ക്കു കിട്ടിയെന്ന് അമേരിക്കക്കാര്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിജയത്തെത്തുടര്‍ന്നു അഭിമാനിച്ചിരുന്നു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധ വെറിയനാണെന്നും മറ്റു രാജ്യക്കാരോട് അനുകമ്പയില്ലാത്തവനാണെന്നും ഒക്കെ പറഞ്ഞായിരുന്നു ട്രംപിനെ താഴെയിറക്കിയത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ പ്രശ്നത്തില്‍ ‍.

ഉന്നത ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പലപ്പോഴായി നടത്തിയതിനെ തുടര്‍ന്നാണ് യു.എസ്. പ്രസിഡന്റ് ബൈഡന്‍ തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍നിന്നും പിന്‍വലിച്ചത്.

താലിബാനുകൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ രൂപീകരിക്കാനും മൂന്ന് മാസം സമയമെടുത്താല്‍ മാത്രമേ താലിബാന്‍ അധികാരസ്ഥാനത്ത് ഇരിക്കാവു എന്നായിരുന്നു അമേരിക്ക വിശ്വസിച്ചതും പറഞ്ഞു വെച്ചതും.

എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് താലിബാന്‍ ഒന്‍പതു ദിവസത്തിനുള്ളില്‍ നിരവധി പ്രവിശ്യയിലെ ഭരണം പിടിച്ചെടുത്താണ് അനായാസമായി രാജ്യ തലസ്ഥാനമായ കാബൂളില്‍ അവരുടെ സ്വന്തം പതാക സ്ഥാപിച്ചതും അധികാരത്തില്‍ എത്തപ്പെട്ടതും.

ഇപ്പോള്‍ അമേരിക്കക്കാര്‍ക്ക് കാര്യം പിടികിട്ടി. ബൈഡന്‍ വിഷമത്തിലാകുകയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് ഈ അവസരം നന്നായി മുതലെടുക്കുകയും ചെയ്യുന്നു.

“നിങ്ങള്‍ക്ക് എന്നെ മിസ്സ് ചെയ്യുന്നില്ലേ” എന്നാണ് അദ്ദേഹം അമേരിക്കന്‍ ജനതയോട് ആദ്യമായി ചോദിച്ചത്. അഫ്ഗാനിസ്ഥാന്‍ ജനതയില്‍ നല്ലൊരു വിഭാഗം പേരും രാജ്യത്തുനിന്ന് രക്ഷപെടുകയാണ്. ഇതില്‍ ഒരു ഭാഗം അമേരിക്കയിലേക്കും പോയിട്ടുണ്ട്.

കാബൂളില്‍ യു.എസ്. വിമാനം ഒരുക്കുകയും അതുവഴിയാണ് ഇവര്‍ യു.എസില്‍ എത്തപ്പെട്ടത്. ഇവരെ യു.എസില്‍ എങ്ങനെ പുനരധിവസിപ്പിക്കും എന്നുതും ഒരു ചോദ്യ ചിഹ്നമാണ്.

മതിയായ പരിശോധനപോലും നടത്താതെയാണ് അവരെ യു.എസില്‍ എത്തിക്കുന്നതും. ഇത് അമേരിക്കയുടെ സുരക്ഷയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തുമെന്നാണ് ചിലര്‍ ആശങ്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.