കോവിഡിലും ദയയില്ലാതെ; 340 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്നു
ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്ന രാജ്യങ്ങളില്‍ വടക്കന്‍ കൊറിയ വീണ്ടും ഒന്നാം സ്ഥാനത്ത്.
പ്രമുഖ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2021 വേള്‍ഡ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലോകത്ത് ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ 10-ാം സ്ഥാനത്താണ്.
കോവിഡ് 19 മഹാമാരി ലോകത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ആരും പിന്നോട്ടില്ല എന്ന വേദനാജനകമായ സംഭവങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇപ്പോള്‍ ലോകത്ത് 340 മില്യണ്‍ ക്രൈസ്തവര്‍ കടുത്ത പീഢനങ്ങള്‍ അനുഭവിക്കുന്നു. ഇതില്‍ 309 മില്യണ്‍ പേരും ഈ പേരു പറഞ്ഞ 50 രാഷ്ട്രങ്ങളില്‍ തന്നെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2019-ല്‍ ലോകത്ത് ക്രൈസ്തവ പീഢനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 2,938 പേരാണെങ്കില്‍ 2020-ല്‍ അത് 4,761 ആയി വര്‍ദ്ധിച്ചു. 60 ശതമാനം വര്‍ദ്ധനവുണ്ടായി. കൊലപാതകങ്ങളില്‍ 9 ശതമാനവും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലാണ്.
8 ശതമാനം ഏഷ്യന്‍ രാഷ്ട്രങ്ങളിലാണ് ക്രൈസ്തവ പീഢനങ്ങളില്‍ 50 രാജ്യങ്ങളുടെ ആദ്യത്തെ 10 രാജ്യങ്ങള്‍ യഥാക്രമം വടക്കന്‍ കൊറിയ, അഫ്ഗാനിസ്ഥാന്‍ , സോമാലിയ, ലിബിയ, പാക്കിസ്ഥാന്‍ , എറിത്രിയ, യെമന്‍ , ഇറാന്‍ , നൈജീരിയ, ഇന്ത്യ എന്നിവയാണ്.


Comments are closed.