പാക്കിസ്ഥാനില്‍ ഇമാം ക്രിസ്തുവിങ്കലേക്ക്
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ നിരവധി ആളുകള്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിട്ടുണ്ട്.
എന്നാല്‍ അടുത്തിടെ ഒരു മുസ്ളീം ഇമാം ക്രിസ്തുവിങ്കലേക്കു കടന്നുവന്നത് ദൈവമക്കള്‍ക്ക് കൂടുതല്‍ സന്തോഷം പകരുന്നു. എഫ്.എം.ഐ. മിനിസ്ട്രിയുടെ ബ്രൂസ് അലനാണ് ഈ വിവരം പുറത്തു വിട്ടത്. കബീര്‍ എന്ന ഇമാമാണ് രക്ഷിക്കപ്പെട്ടു വന്നത്.
പാക്കിസ്ഥാനില്‍ നേരത്തെ ഇസ്ളാമിക സംഘടനയ്ക്കുവേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്നിരുന്ന മുല്ല എന്ന വ്യക്തി ഇപ്പോള്‍ കര്‍ത്താവിനുവേണ്ടി ത്യാഗോജ്ജ്വലമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ സുവിശേഷകനെയാണ് കബീര്‍ രക്ഷിക്കപ്പെടുവാന്‍ ദൈവം ഉപയോഗിച്ചത്.
ഒരിക്കല്‍ മില്ല മനുഷ്യ ബോംബായി പ്രവര്‍ത്തിക്കുവാന്‍ പദ്ധതിയിട്ടപ്പോള്‍ ദൈവം അതിനെ തകര്‍ത്തുകളഞ്ഞു. ദൈവം വ്യക്തിപരമായി ഇടപെട്ടതിനാല്‍ മുല്ല കര്‍ത്താവായ യേശുക്രിസ്തുവിനെ സ്വീകരിക്കുവാന്‍ ഇടയായി.
തുടര്‍ന്നു താന്‍ പഴയ തീവ്രവാദ സ്വഭാവത്തോടുകൂടി സുവിശേഷത്തിന്റെ ‘തീവ്രവാദിയായി’ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അതായത് ഏതു പ്രതികൂലങ്ങളിലും എതിര്‍പ്പുള്ള മോസ്ക്കുകളില്‍വരെ പോയി യേശുവിന്റെ സുവിശേഷം പങ്കുവെയ്ക്കുവാന്‍ തുടങ്ങി.
ഇപ്രകാരം ഒരു വെള്ളിയാഴ്ച ഒരു മോസ്ക്കില്‍ ചെന്നു. അവിടത്തെ ഇമാം കബീറായിരുന്നു. ഇദ്ദേഹത്തോടു യേശുക്രിസ്തുവിനെപ്പറ്റി സംസാരിച്ചു.
ഒരു വിശുദ്ധ ബൈബിള്‍ ഉണ്ടെന്നു പരിചയപ്പെടുത്തി. ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇമാം മുല്ലയ്ക്കെതിരെ ഭീഷണി മുഴക്കി. എന്നാല്‍ മുല്ല വിനീതനായി ഒരു ബൈബിള്‍ നല്‍കിയശേഷം അവിടം വിട്ടുപോയി. പിറ്റേദിവസം മുല്ലയ്ക്കൊരു ഫോണ്‍കോള്‍വന്നു. ഇമാമിന്റേതാണ്. ഞാന്‍ വായിച്ചു പക്ഷെ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. സഹായിക്കാമോ എന്നു ചോദിച്ചു. മുല്ല എഫ്.എം.ഐ. യുടെ പ്രവര്‍ത്തകരുമായി ഇമാമിനെ കാണുവാന്‍ പോയി. യേശുക്രിസ്തുവിന്റെ സുവിശേഷം വിശദമായി പങ്കുവെച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തരം ബന്ധപ്പെട്ട് ഇമാമിനെ വിശ്വാസത്തിലേക്കു കൊണ്ടുവന്നു കബീര്‍ പിന്നീട് രക്ഷിക്കപ്പെട്ടശേഷം താന്‍ ചില ബൈബിളുകള്‍ വാങ്ങി തന്റെ ഗ്രാമത്തിലേക്കു കൊണ്ടുപോയി വിതരണം ചെയ്തു. എന്നാല്‍ ശക്തമായ എതിര്‍പ്പുണ്ടായി. ഇമാമിനെ തന്റെ പദവിയില്‍നിന്നും സ്കൂള്‍ അദ്ധ്യാപ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. കബീര്‍ തന്റെ കുടുംബവുമായി സ്വന്തം വീട്ടില്‍ സുരക്ഷിതമായി കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.


Comments are closed.