മകള്‍ക്ക് അനുയോജ്യനായ വരനെ വേണം; ബിസിനസുകാരന്‍ പിതാവ് മത്സരം സംഘടിപ്പിക്കുന്നു
പെണ്‍മക്കള്‍ക്ക് അനുയോജ്യനായ വരനെ കണ്ടുപിടിക്കാന്‍ മത്സരങ്ങള്‍ നടത്തുന്ന രാജാക്കന്മാരുടെ കഥകളൊക്കെ നാം കേട്ടിട്ടുണ്ട്.
എന്നാല്‍ തായ്ലന്റ് സ്വദേശിയായ പ്രമുഖ ബിസിനസ്സുകാരനും ഇതേ മാര്‍ഗ്ഗം സ്വീകരിക്കാനൊരുങ്ങുകയാണ്. തായ്ലന്റിലെ പ്രമുഖ ഫ്രൂട്ട്സ് വ്യാപാര സ്ഥാപന ഉടമ അര്‍നോണ്‍ റോഡ്റോംഗ് (58) എന്നയാളാണ് 26 കാരിയായ മകള്‍ക്ക് വരനെ കണ്ടുപിടിക്കാനായി മത്സരം സംഘടിപ്പിക്കുന്നത്.
മകളുടെ ഭര്‍ത്താവായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് രണ്ടു കോടി മൂല്യമുള്ള തായ് കറന്‍സിയും അദ്ദേഹത്തിന്റെ ബിസിനസ്സില്‍ പങ്കാളിത്തവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാനായി നൂറു കണക്കിനു യുവാക്കളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് തായ്ലന്റിലെ ചേന്തബ്യൂരിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ബിസിനസ്സ് നന്നായി നോക്കി നടത്താനും ഇത് നിലനില്‍ത്തുവാനും സാധിക്കുന്ന കഴിവുള്ള ഒരു യുവാവിനെയാണ് അര്‍നോണ്‍ പ്രതീക്ഷിക്കുന്നത്. അയാളുടെ ബിരുദമല്ല, കഠിനാദ്ധ്വാനം ചെയ്യുവാനുള്ള മനസ്സാണ് യോഗ്യതയെന്നും ഇദ്ദേഹം പറയുന്നു.
അര്‍നോണിന്റെ ബിസിനസ്സില്‍ സഹായിക്കുകയാണ് ഇപ്പോള്‍ മകള്‍ . കുടുംബത്തെ സ്നേഹിക്കുന്ന മാന്യനും, നല്ലവനുമായ ഒരാളെയാണ് താന്‍ മരുമകനായി (മകന്‍ ) ആഗ്രഹിക്കുന്നതെന്നും ഇയാള്‍ പറയുന്നു.


Comments are closed.