ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

Asia Breaking News Europe

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ഈജിപ്റ്റിന്റെ പുരാതന നഗരമായ അലക്സാഡ്രിയായിലെ ദ്വീപായ ആന്റിഗോഡോസില്‍ വെള്ളത്തിനടയില്‍നിന്ന് യേശുക്രിസ്തുവിന്റെ കാലത്തുതന്നെ നിര്‍മ്മിച്ച ക്രിസ്തു എന്ന് പേര് കൊത്തിവച്ച മണ്‍പാത്രകപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

2008-ല്‍ ഫ്രഞ്ച് സമുദ്ര പുരാവസ്തു ഗവേഷകനായ ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തുറമുഖത്തു നടത്തിയ പര്യവേഷണത്തിനിടെയാണ് ജീസസ് കപ്പ് കണ്ടെത്തിയത്.

ശ്രദ്ധേയമായി നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഈ പാത്രത്തില്‍ ഒരു പിടി മാത്രമേ ശേഷിച്ചിരുന്നുള്ളു. കപ്പില്‍ ഒരു ഗ്രീക്ക് ലിഖിതം ആലേഖനം ചെയ്തിട്ടുണ്ട്.DIA CHRSTOU O GOISTAIS മാന്ത്രികനായ ക്രിസ്തുവിലൂടെ എന്നാണ് വിവര്‍ത്തനം. ഈ പുരാവസ്തു എഡി ഒന്നാം നൂറ്റാണ്ടിലേതു തന്നെയാണെന്നും അതായത് ക്രിസ്തുവിനെ ക്രൂശിച്ച കാലഘട്ടത്തിലേതുതന്നെയാണെന്ന് പുതിയ നിയമ പണ്ഡിതനായ ഡോ. ജെറമിയ ജോണ്‍സ്റ്റണ്‍ അഭിപ്രായപ്പെട്ടു.

യേശുവിന്റെ പ്രശസ്തി അദ്ദേഹം ഒരു രോഗശാന്തിക്കാരന്‍, അത്ഭുത പ്രവര്‍ത്തിക്കാരന്‍, ഭൂതബാധിതര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷക്കാരന്‍ എന്നീ നിലകളിലായിരുന്നു. ജോണ്‍സ്റ്റണ്‍ പറഞ്ഞു. ഈ ജീസസ് കപ്പ് ആ പരമ്പര്യത്തിനു തെളിവാകുന്ന ബൈബിളിനു പുറത്തുള്ള ആദ്യത്തെ തെളിവായിരിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തനായ ഒരു അത്ഭുത പ്രവര്‍ത്തകനായി ഇതിനകം അംഗീകരിക്കപ്പെട്ട ക്രിസ്തുവിനെ വെളിവാക്കുന്ന തെളിവാണിതെന്നു ഗോഡിയോ പറഞ്ഞു.

ക്ളിയോപാട്രയുടെ കൊട്ടാരം സ്ഥിതിചെയ്തിരിക്കാന്‍ സാദ്ധ്യതയുള്ള, ഇപ്പോള്‍ വെള്ളത്തിനടിയിലായ ആന്റി ഗോഡോസ് ദ്വീപ് ഉള്‍പ്പെടുന്ന ഒരു പുരാതന ഈജിപ്ഷ്യന്‍ സ്ഥലത്ത് നിന്നാണ് കപ്പ് കിട്ടിയത്. ഒന്നാം നൂറ്റാണ്ടിലെ അലക്സാഡ്രിയ ഒരു കോസ്മോ പോളിറ്റന്‍ കേന്ദ്രമായിരുന്നു.

അവിടെ യഹൂദ മതം, ക്രിസ്തുമതം, പുറജാതിയക്കാര്‍ എന്നിവര്‍ താമസിച്ചിരുന്നു. അലക്സാഡ്രിയയില്‍ അവര്‍ക്ക് യേശുവിന്റെ അസ്തിത്വത്തെക്കുറിച്ച് അറിയാമായിരുന്നു. വെള്ളം വീഞ്ഞാക്കിയത്, അപ്പം വര്‍ദ്ധിപ്പിച്ചത്, അത്ഭുത രോഗശാന്തികള്‍, പുനരുത്ഥാനത്തിന്റെ കഥ എന്നിവ പോലുള്ള ക്രിസ്തുവിന്റെ അനുബന്ധ അത്ഭുതങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഗോഡിയോ പറഞ്ഞു.

ക്രിസ്തുവിന്റെ പേരിലും അക്കാലത്ത് പലര്‍രും അത്ഭുതങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും ആ ലിഖിതം യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെയാണ് പരാമര്‍ശിക്കുന്നതെങ്കില്‍ ക്രിസ്തീയ തിരുവെഴുത്തുകള്‍ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ അസ്തിത്വത്തിന്റെ ഏറ്റവും പഴക്കമേറിയ ഭൌതിക തെളിവായി എഡി ഒന്നാം നൂറ്റാണ്ടിലെ തെളിവായി ഇതിനെ കാണാനും ചില പണ്ഡിതന്മാര്‍ അനുകൂലിക്കുന്നു.