തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ; ലാബില്‍ വളര്‍ത്തിയ സുഷുമ്നാ നാഡി ഇംപ്ളാന്റിന്റെ ആദ്യ മനുഷ്യ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍
യെരുശലേം: തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വിപ്ളവകരമായ മെഡിക്കല്‍ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍ തയ്യാറെടുക്കുന്നു.
തളര്‍വാദ രോഗികള്‍ക്ക് എഴുന്നേറ്റ് നടക്കാനുള്ള കഴിവ് നല്‍കുന്ന ചികിത്സാ പരീക്ഷണത്തിനു ബയോടെക് കമ്പനിയായ മാട്രിസെല്‍ഫിലൂടെ പ്രവര്‍ത്തിക്കുന്ന ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍.
വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലബോറട്ടറി മൃഗ പഠനങ്ങള്‍ക്കുശേഷം ലോകത്തിലെ ആദ്യത്തെ മനുഷ്യ ലാബില്‍ വളര്‍ത്തിയ സുഷുമ്നാ നാഡി വിഭാഗം മാറ്റിവയ്ക്കാല്‍ നടത്താനുള്ള പരീക്ഷണത്തിനു തുടക്കം നല്‍കിയിരിക്കുകയാണ് ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ സാഗോള്‍ സെന്റര്‍ ഫോര്‍ റീജനറേറ്റീവ് ബയോ ടെക്നോളജിയുടെയും നാനോ ടെക്നോളജി സെന്ററിന്റെയും ഡയറക്ടറും മാട്രിസെല്‍ഫിന്റെ മുഖ്യ ശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ ടാല്‍ ഡാവിര്‍ ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
2022-ല്‍ ഈ പദ്ധതിക്ക് തുടക്കമായി. പിന്നീട് മൃഗങ്ങളില്‍ പരീക്ഷണം നടത്തി. തളര്‍വാദം ബാധിച്ച എലികളില്‍ 80 ശതമാനത്തിലധികവും നടക്കാനുള്ള കഴിവ് വീണ്ടെടുത്തു.
ഇപ്പോള്‍ യിസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം ആദ്യ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കാരുണ്യ ഉപയോഗ അംഗീകരത്തിന് കീഴില്‍ എട്ട് രോഗികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യിസ്രായേലില്‍ ആദ്യ ശസ്ത്രക്രീയ നടത്തും. യഥാര്‍ത്ഥ നട്ടെല്ല് പോലെ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ സുഷുമ്നാ നാഡി നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം.
ഡിവിര്‍ വിശദീകരിച്ചു. നമുക്ക് പഴയ ടിഷ്യു നീക്കം ചെയ്യാനും വിദഗ്ദ്ധമായി സൃഷ്ടിച്ച ടിഷ്യു അതിന്റെ സ്ഥാനത്ത് സ്ഥാപിക്കാനും രോഗിയുടെ നിലവിലുള്ള നാഡിയുമായി യോജിപ്പിക്കാനും കഴിയും.
കേബിളിന്റെ രണ്ട് മുറിഞ്ഞ അറ്റങ്ങള്‍ക്കിടയിലുള്ള കണ്ടക്ടര്‍ തിരുകുന്നതുപോലെയാണെന്ന് ഇതിനെ കരുതുക.