മതനിരപേക്ഷം ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യണമെന്ന് ശിവസേന

Breaking News India

മതനിരപേക്ഷം ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യണമെന്ന് ശിവസേന
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റിപ്പബ്ളിക്ക് ദിന പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കിയത് ബോധപൂര്‍വ്വമാണെന്ന് തെളിയുന്ന വിധം ശിവസേനയുടെ അഭിപ്രായം വിവാദമാകുന്നു.

 

ഭരണഘടയില്‍നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ നീക്കണമെന്ന് എന്‍ഡിഎ യിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു. ഇക്കാര്യം പല മുതിര്‍ന്ന ബിജെപി നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടിരുന്നതാണ്. പാര്‍ലമെന്റിലും ഈ വിഷയം ഉയര്‍ന്നിരുന്നു.നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയതോടെ സമ്മര്‍ദ്ദം ശക്തിപ്പെട്ടതിനു പിന്നാലെയാണ് വിവാദ പരസ്യം ഉണ്ടായത്.

 

സര്‍ക്കാര്‍ നടപടി ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു. ശിവസേന എം.പി. സജ്ജയ് ഔത്താണ് പരസ്യത്തെ ന്യായീകരിച്ചത്. 1976-ല്‍ 42-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. അക്കാലം മുതല്‍ വിയോജിപ്പുകള്‍ ഉയര്‍ന്നിരുന്നു.

 

ശിവസനാ നേതാവ് ബാല്‍ താക്കറെ തുടക്കം മുതല്‍ ഇന്ത്യ മതേതര രാജ്യമല്ലെന്നുള്ള നിലപാടാണ് സ്വീകരിച്ചത്. പാക്കിസ്ഥാന്‍ മുസ്ളീങ്ങള്‍ക്കുവേണ്ടിയാണ് സൃഷ്ടിച്ചത്. അപ്പോള്‍ ശേഷിക്കുന്നത് ഹിന്ദു രാഷ്ട്രമാണ്. ഇങ്ങനെ പോകുന്നു വര്‍ഗ്ഗീയവാദികളുടെ ന്യായീകരണം. ഇന്ത്യ മതേതര രാജ്യമാണെന്നും ഹിന്ദു രാഷ്ട്രമല്ലെന്നും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും പ്രതികരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.