ഒഡീഷയില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തി, ആരാധനാ ഹാള്‍ കത്തിച്ചു

ഒഡീഷയില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തി, ആരാധനാ ഹാള്‍ കത്തിച്ചു

Breaking News India

ഒഡീഷയില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തി, ആരാധനാ ഹാള്‍ കത്തിച്ചു

ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ ആദിവാസികള്‍ക്കിടയില്‍ കര്‍ത്തൃവേല ചെയ്തുവന്നിരുന്ന പാസ്റ്ററെയും ഭാര്യയെയും ഭീഷണിപ്പെടുത്തി പറഞ്ഞയയ്ക്കുകയും മണിക്കൂറുകള്‍ക്കുശേഷം ആരാധനാലയം അഗ്നിക്കിരയാക്കുകയും ചെയ്തു. ഡിസംബര്‍ 1-ന് ഞായറാഴ്ച ഒഡീഷയിലെ റയാഗഡ ജില്ലയില്‍ പെരിഗോണ്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ബിബുധാന്‍ പ്രധാനും ഭാര്യയ്ക്കും നേരെയാണ് അതിക്രമമുണ്ടായത്.

പാസ്റ്റര്‍ ബിബുധാന്‍ ശുശ്രൂഷിക്കുന്ന ചെറിയ സഭയുടെ ആരാധനാ യോഗം കഴിഞ്ഞ് ഭക്ഷണത്തിനുശേഷം 15-ഓളം വരുന്ന പ്രദേശവാസികളായ ആദിവാസികള്‍ കോടാലി മുതലായ ആയുധങ്ങളുമായി എത്തി പാസ്റ്ററെ തടഞ്ഞുവെച്ചു ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.

മേലില്‍ ഇവിടെ സുവിശേഷ പ്രവര്‍ത്തനം ചെയ്യാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തി. ഇരുവരും വീട്ടിലേക്കു പോകാനൊരുങ്ങിയപ്പോള്‍ 4 മണിക്കൂറോളം തടഞ്ഞുവെച്ച് ഭീതിയിലാഴ്ത്തി. തുടര്‍ന്നു ഇരുവരെയും വിട്ടയച്ചു.

എന്നാല്‍ അന്നു രാത്രിതന്നെ അക്രമികള്‍ സഭയുടെ ആരാധനാ ഹാള്‍ തീവെച്ചു നശിപ്പിച്ചു. പുല്ലും ഓലയുംകൊണ്ട് മേഞ്ഞുണ്ടാക്കിയ ഷെഡ്ഡിലായിരുന്നു സഭാ ആരാധന നടത്തിവന്നിരുന്നത്.

15 മിനിറ്റുകൊണ്ട് എല്ലാം ചാമ്പലായി. ബൈബിളുകളും പായകളും കത്തി നശിച്ചു. ഈ ഗ്രാമത്തിലെ 75 കുടുംബങ്ങളില്‍ 9 പേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.