ഭൂമിയില്‍ ജലമെത്തിയത് വാല്‍നക്ഷത്രത്തില്‍നിന്നാവില്ലെന്ന് റോസറ്റ

Breaking News Global

ഭൂമിയില്‍ ജലമെത്തിയത് വാല്‍നക്ഷത്രത്തില്‍നിന്നാവില്ലെന്ന് റോസറ്റ
വാഷിംഗ്ടണ്‍ ‍: ഭൂമിയില്‍ ജലമെത്തിയത് വാല്‍നക്ഷത്രത്തില്‍നിന്നാവില്ലെന്ന് റോസറ്റ ബഹിരാകാശ പേടകത്തില്‍ നിന്നുള്ള വിവരങ്ങളുടെ സൂചനകള്‍ നല്‍കിയതായി ശാസ്ത്രജ്ഞര്‍ ‍.

 

ഭൂമിയില്‍നിന്ന് കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ യൂര്യമോവ് ഗരാസിങ്കോ (67പി) വാല്‍നക്ഷത്രത്തെ ചുറ്റുന്ന റോസറ്റ പേടകത്തിലുള്ള റോസി ഉപകരണം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഭൂമിയിലെ ജലം വാല്‍നക്ഷത്രത്തില്‍നിന്നാവില്ലെന്നു നിഗമനത്തിലെത്തിയത്.

 

വാല്‍നക്ഷത്തിലെ ജല തന്മാത്രകളുടെ സവിശേഷതകള്‍ ഭൂമിയില്‍ കാണുന്ന ജലത്തില്‍നിന്ന് വ്യത്യസ്തമാണെന്ന് റോസറ്റ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 10 വര്‍ഷം മുമ്പ് വിക്ഷേപിച്ച റോസറ്റ 600 കോടി കിലോമീറ്റര്‍ പിന്നിട്ടാണ് വാല്‍നക്ഷത്രത്തിന് സമീപമെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.