66-ാമത് കരിയംപ്ളാവ് കണ്‍വന്‍ഷന്‍ ജനുവരി 5- മുതല്‍
കരിയംപ്ളാവ്: ഡബ്ള്യു. എം. ഇ. ദൈവസഭകളുടെ 66-മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ളാവ് ഹെബ്രോന്‍ നഗറില്‍ ജനുവരി 5-നു ആരംഭിച്ച് 11-നു സമാപിക്കും. ഡബ്ള്യു. എം. ഇ. ജനറല്‍ പ്രസിഡന്റും പെന്തെക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ പാസ്റ്റര്‍ ഒ. എം. രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ. എം. പൌലോസ് അദ്ധ്യക്ഷത വഹിക്കും.
വിവിധ ദിവസങ്ങളില്‍ റവ. ഡോ. ഫിന്നി ഏബ്രഹാം, റവ. റ്റോമി ജോസഫ്, ഡോ. ജോയി ഏബ്രഹാം, റവ. ഒ. എം. രാജുക്കുട്ടി എന്നിവര്‍ ശുശ്രൂഷിക്കും. കരിയംപ്ളാവ് കണ്‍വന്‍ഷന്‍ സംഗീതവിഭാഗമായ സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഡബ്ള്യു. എം. ഇ. ദേശീയ പ്രസ്ബിറ്ററി അംഗങ്ങളായ പാസ്റ്റേഴ്സ് ഡി. സിഎച്ച്. ബര്‍ദന്‍ (ഒറിസ്സ), റവ. ജോഷ്വാ (ആന്ധ്ര), ജി. ഗബ്രിയേല്‍ (തിരുവനന്തപുരം), എന്‍ . ജെ. ജോസഫ് (മലബാര്‍ ), എം. എം. മത്തായി (ഹൈറേഞ്ച്), സി. പി. ഐസക് (സെന്‍ട്രല്‍ റീജിയന്‍ ) എന്നിവര്‍ നേതൃത്വം നല്‍കും.
ദിവസവും രാവിലെ 5-ന് കാത്തിരുപ്പു പ്രാര്‍ത്ഥന, 8-ന് ബൈബിള്‍ സ്റ്റഡി, പകല്‍ 10-നും 2-നും വൈകിട്ട് 6-നും പൊതുയോഗങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഇന്‍ഡ്യയ്ക്കു പുറമെ അമേരിക്ക, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നും വിശ്വാസികള്‍ പങ്കെടുക്കും.
വെള്ളി 2 -ന് ചേരുന്ന സഹോദരീ സമ്മേളനം ലേഡീസ് ഫെലോഷിപ്പ് പ്രസിഡന്റ് സൂസന്‍ രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. സിസ്റ്റര്‍ സ്റ്റര്‍ലാ ലൂക്ക് മുഖ്യസന്ദേശം നല്‍കും. ശനി രാവിലെ 8-നു നടക്കുന്ന സ്നാനശുശ്രൂഷയ്ക്ക് പാസ്റ്റര്‍മാരായ കെ. എം. പൌലോസ്, എം. എം. മത്തായി, ഡി. സി. എച്ച്. ബര്‍ദന്‍ , പി. പി. കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 10-ന് സണ്ടേസ്കൂള്‍ -യുവജന സംയുക്ത സമ്മേളനം നടക്കും.
യൂത്ത് ഡയറക്ടര്‍ റെജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ സണ്ടേസ്ക്കൂള്‍ ഡയറക്ടര്‍ ഡോ. എം. കെ. സുരേഷ് ഉത്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാനതല പരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും സ്കൂള്‍ കോളേജ് തലങ്ങളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും. സെക്രട്ടറി നിബു അലക്സാണ്ടര്‍ നേതൃത്വം നല്‍കും. 2-ന് ചേരുന്ന മിഷ്യനറി സമ്മേളനത്തില്‍ റവ. ഒ. എം. രാജുക്കുട്ടി മുഖ്യ സന്ദേശമറിയിക്കും.
ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ശുശ്രൂഷകന്മാര്‍ കുടുംബമായി സംബന്ധിക്കും. ശനി വൈകിട്ടു ചേരുന്ന സമാപന ഐക്യസമ്മേളനത്തില്‍ സഭാ നേതാക്കളും സാമൂഹ്യ സാംസ്കാരിക നേതാക്കളും ആശംസകളറിയിക്കും. റവ. ഡോ. ഫിന്നി ഏബ്രഹാം സന്ദേശം നല്‍കും.
ഞായറാഴ്ച രാവിലെ 9-നു ആരംഭിക്കുന്ന കര്‍ത്തൃമേശയ്ക്ക് പാസ്റ്റര്‍ ഒ. എം. രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ 36 ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സംയുക്ത ആരാധനയില്‍ റവ. ഫിന്നി ഏബ്രഹാം ശുശ്രൂഷിക്കും. റവ. ഒ. എം. രാജുക്കുട്ടി സമാപന സന്ദേശം അറിയിക്കും. \
പാസ്റ്റര്‍ കെ. എം. പൌലോസ് ജനറല്‍ കണ്‍വീനറായും സബ് കമ്മറ്റി കണ്‍വീനര്‍മാരായി പാസ്റ്റര്‍മാരായ സി. പി. ഐസക് (ഹോസ്റ്റ്), ജെയിംസ് ഫിലിപ്പ് (പ്രോഗ്രാം), സി. ജെ. മത്തായി (പ്രെയര്‍ ), എന്‍ . ജെ. ജോസഫ് (ട്രാന്‍സ്പോര്‍ട്ട്, ലൈറ്റ് & സൌണ്ട്), സൂസന്‍ രാജുക്കുട്ടി (ഫുഡ് & അക്കോമഡേഷന്‍ ), സി. പി. ഐസക് (പബ്ളിസിറ്റി), കെ. ജെ. ജോസഫ് (സാനിട്ടേഷന്‍ ), കെ. എം. ജോണ്‍ (പന്തല്‍ ), എം. എം. മത്തായി, കുഞ്ഞുമോള്‍ തോമസ് (വോളന്റിയേഴ്സ്) എന്നിവര്‍ പ്രവര്‍ത്തനമാരംഭിച്ചു.

