പടവലങ്ങയുടെ ഗുണങ്ങള്‍
പടവലങ്ങ പലര്‍ക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറി വിഭവമാണ്. അതിന്റെ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടു മാത്രമാണിത്.
പടവലങ്ങ കഴിച്ചാല്‍ കരള്‍ ശുധ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശം പുറംന്തള്ളുകയും ചെയ്യുന്നു. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ സഹായിക്കും. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നു.
ചൂടുകാലത്ത് നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. മലബന്ധത്തെ അകറ്റുന്നു. ആമാശയത്തിനും നന്ന്.
പടവലങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പല രോഗങ്ങളെയും അകറ്റുന്നു. പഥ്യം ഉള്ളപ്പോള്‍ കഴിക്കാവുന്ന അപൂര്‍വ്വം ചില പച്ചക്കറികളില്‍ ഒന്നാണിത്. പടവലങ്ങാ നീര് കഴിക്കുന്നത് പനി കുറയാന്‍ സഹായിക്കുന്നു. കൂടാതെ കഫം പുറംന്തള്ളാനും സഹായിക്കുന്നു.
ശ്വാസ കോശത്തിലെ അസ്വസ്ഥതകള്‍ മാറിക്കിട്ടും. പടവലങ്ങയിലെ ആന്റീ ബയോട്ടിക്ക് സാന്നിദ്ധ്യം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. വൈറസില്‍നിന്നും അണുബാധയില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.
പതിവായി പടവലങ്ങാ കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം സന്തുലിതാവസ്ഥയിലാക്കുകയും ഹൃദ്രോഗത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. പടവലങ്ങാ എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ ബലവും ഉറപ്പും ഉള്ളതാക്കിത്തീര്‍ക്കുന്നു.
ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ പടവലങ്ങാ നീര് കഴിച്ചാല്‍ മതിയാകും. മുടികൊഴിച്ചില്‍ തടയാന്‍ പടവലങ്ങാ ഉത്തമമാണ്. കൂടാതെ മുടിക്ക് നല്ല ബലവും മുടി വളരാനും സഹായിക്കുന്നു.


Comments are closed.