രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു

Breaking News Global Middle East

രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു
ടെഹ്റാന്‍ ‍: ഇറാനിലെ രോഗിയായ അറബി മാതാവും മകളും ഈ ഇഹലോകവാസം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍വ്വ ശക്തനായ യേശുക്രിസ്തു തക്ക സമയത്ത് ഇറങ്ങിവന്ന് അവര്‍ക്ക് ആശ്വാസവും രോഗസൌഖ്യവും നല്‍കി പുതിയ ഒരു ജീവിതത്തിലേക്കു കൈ പിടിച്ചു നടത്തിയ ദിവ്യ അനുഭവം ഏവര്‍ക്കും സത്യ മാര്‍ഗ്ഗത്തിലേക്കുള്ള ഒരു സാക്ഷ്യമായി പരിണമിച്ചിരിക്കുകയാണ്.

പാദിന എന്ന യൌവ്വനക്കാരിയായ അറബി പെണ്‍കുട്ടിയും അവളുടെ മാതാവും ഇന്നു സന്തോഷ ജീവിതം നയിക്കുകയാണ്. ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്ന ഇറാനിലെ ലക്ഷക്കണക്കിനു വിശ്വാസികളെപ്പോലെ പാദിനയുടെ ബാല്യകാലം അവര്‍ ഇപ്പോള്‍ ഓര്‍ത്തു പറയുന്നു.

സ്കൂളില്‍ പോകുന്നതിനു മുമ്പ് ഖുറാന്റെ വാക്യങ്ങള്‍ ഹൃദിസ്തമായിരുന്നു. കാര്യമായ പ്രാര്‍ത്ഥനയും ദിനം പ്രതിയുണ്ടായിരുന്നു. അങ്ങനെ അവള്‍ അമ്മയുടെ ഏക മകളായി വളര്‍ന്നു വലുതായി. ക്രിസ്ത്യാനികളോട് കടുത്ത ശത്രുതാ മനോഭാവമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. മാതാവും പാദിനയും തികഞ്ഞ ഇസ്ളാമിക യാഥാസ്ഥിതികരായിരുന്നെങ്കിലും അവര്‍ സാമ്പത്തികമായി വളരെ ക്ലേശം അനുഭവിച്ചു വന്നിരുന്നു.

അവളുടെ അമ്മ ഒരു നിത്യ രോഗിണിയായിത്തീര്‍ന്നു. സ്കെയറോസിസ് (ശരീരത്തിലെ രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് അസാധാരണമാംവിധം വണ്ണം വയ്ക്കുന്ന അവസ്ഥ) എന്ന മാരക രേഗത്തിനടിമയായി മരണക്കിടക്കയിലായിരുന്നു അവര്‍ ‍. ജീവിതത്തിലെ സാമ്പത്തിക പരാധീനതയും മാതാവിന്റെ നിത്യ രോഗവും മൂലം പാദിന കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കഴിഞ്ഞിരുന്നത്.

അവള്‍ അവളുടെ അമ്മയെപ്പോലെതന്നെ ദുഃഖിതയായിരുന്നു. ഈ ഭൂമിയില്‍ സന്തുഷ്ടമായ ഒരു ജീവിതം കരുപ്പിടിപ്പിക്കുവാന്‍ സാധിക്കുകയില്ലെന്നും അവള്‍ ചിന്തിച്ചു അവള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു. അങ്ങനെ അവള്‍ തീരുമാനിച്ചു എനിക്കു മരിക്കണം, എന്റെ അമ്മയെയും കൊല്ലണം, അതല്ലെങ്കില്‍ ഇരുവരും ആത്മഹത്യ ചെയ്യുക. ഈ തീരുമാനം പാദിന അമ്മയെ അറിയിച്ചു. മാതാവിനു വ്യക്തമായ മറുപടിയില്ലായിരുന്നു.

മരിക്കാനായി ഒരു ദിവസം പാദിന തിരഞ്ഞെടുത്തു. ദൈവം ആ തീരുമാനം നടപ്പാക്കുന്നതിനു മുമ്പേ ഇടപെട്ടു. മരിക്കുന്ന ദിവസത്തിനു മുമ്പ് പാദിനയുടെ മാതാവ് ഇറാനിലെ പ്രമുഖ സുവിശേഷ സഭയായ ഇറാന്‍ എലൈവ് മിനിസ്ട്രിയുടെ സീനിയര്‍ പാസ്റ്ററും ഇറാനിലെ ബില്ലിഗ്രഹാം എന്നു വിളിക്കപ്പെടുന്ന ഹോര്‍മസ് ഷറിയത്തിന്റെ സാറ്റലൈറ്റ് ടെലിവിഷനിലൂടെയുള്ള സുവിശേഷ പ്രസംഗം യാദൃശ്ചികമായി കേള്‍ക്കുവാനിടയായി.

“നിങ്ങള്‍ പ്രത്യാശയില്ലാത്തവരാണോ? നിങ്ങള്‍ മാനസിക സംഘര്‍ഷത്തിലാണോ? നിങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തവരാണോ? എന്നാല്‍ കര്‍ത്താവു പറയുന്നു ‘നിര്‍ത്തുക’ അവന്‍ നിങ്ങള്‍ക്കു പ്രത്യാശയും ശുഭ ഭാവിയും നല്‍കുന്നു; നിങ്ങള്‍ ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചുവെങ്കില്‍ ആ തീരുമാനം നിര്‍ത്തുക, ഇപ്പോള്‍ത്തന്നെ എന്നെ ബന്ധപ്പെടുവിന്‍ ‍’ എന്ന പാസ്റ്റര്‍ ഹോര്‍മസ് പ്രസംഗത്തിനൊടുവിലായി പറഞ്ഞു അവസാനിച്ചപ്പോള്‍ പാദിനയുടെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ പാസ്റ്ററുമായി ബന്ധപ്പെടുവാന്‍ തീരുമാനിച്ചു.

എന്നാല്‍ ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും മറ്റു മതങ്ങളിലേക്കു മാറിയാല്‍ വധശിക്ഷയാണ് അനുഭവം. ഇത് ഈ മാതാവിനും അറിയാം. എന്നിട്ടും ടെലിവിഷനില്‍ കണ്ട പാസ്റ്ററുടെ ഫോണ്‍ നമ്പറില്‍ അവര്‍ ഹോര്‍മസുമായി ബന്ധപ്പെട്ടു. താന്‍ കേട്ട പ്രസംഗം തന്റെ ജീവിതത്തിലെ അനുഭവമാണെന്നും അറിയിച്ചു. പാസ്റ്റര്‍ ഈ മാതാവിനെ ആശ്വസിപ്പിക്കുകയും സുവിശേഷത്തിലൂടെ ധൈര്യപ്പെടുത്തി, ഇനി കാര്‍ത്താവായ യേശുവിനോടു പ്രാര്‍ത്ഥിക്കുവാനും ആവശ്യപ്പെട്ടു. ഈ സംഭാഷണങ്ങള്‍ അടുക്കളിയില്‍ ജോലി ചെയ്യുകയായിരുന്ന പാദിന കേട്ടു ഓടിവന്നു ദേഷ്യപ്പെടുകയും മാതാവിനെ ആക്രമിക്കുവാനും തുടങ്ങി.

സാത്താന്റെ പ്രവര്‍ത്തിയാണിതെന്നും നരകത്തിലേക്കില്ലെന്നും പറഞ്ഞ് അവര്‍ ബഹളംവച്ചു. എന്നാല്‍ മാതാവ് അവളോടു ശാന്തയാകുവാന്‍ ആവശ്യപ്പെട്ടു. ഇത്രയും നാള്‍ നമ്മള്‍ അള്ളാഹുവിന്റെ മക്കളായിരുന്നു. ഇനി ഒന്നു പരീക്ഷിച്ചു നോക്കാം. യേശുവിനോടു പ്രാര്‍ത്ഥിക്കുവാന്‍ ശ്രമിക്കാമെന്നു പറഞ്ഞു സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ അനുസരിച്ചില്ല.

പിന്നീട് പാസ്റ്റര്‍ ഹോര്‍മസുമായി പാദിന തര്‍ക്കിച്ചു അള്ളാഹുവില്‍ മാത്രം ഉറച്ചു നില്‍ക്കുമെന്നും അവള്‍ അറിയിച്ചപ്പോള്‍ യേശുവിന്റെ മുമ്പാകെ സമര്‍പ്പിച്ചു ജന്മപാപം ഏറ്റു പറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ പാസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് പാദിനയും മറുപടി പറഞ്ഞു. പിന്നീട് അവള്‍ അപ്രകാരം ചെയ്തു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ മാതാവ് എഴുന്നേറ്റു നടക്കുന്ന കാഴ്ച നേരില്‍ കണ്ടു അത്ഭുതം തോന്നി. ഉടന്‍തന്നെ അവള്‍ മാതാവിനെ ഒരു പ്രമുഖ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ രക്തം പരിശോധിക്കുവാനും എം.ആര്‍ ‍.ഐ. സ്കാന്‍ ചെയ്യുവാനും നിര്‍ദ്ദേശിച്ചു. അതിന്റെ ഫലം കിട്ടിയപ്പോള്‍ പരിപൂര്‍ണ്ണ സൌഖ്യമുള്ളതായി ഡോക്ടറും സ്ഥിരീകരിച്ചു.

ഇത് ഒരു അത്ഭുതമാണെന്നും അദ്ദേഹം പരഞ്ഞു. ഇതു നിങ്ങളുടെ മുസ്ളീം പുരോഹിതന്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണോ എന്നു ഡോക്ടര്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ഇത് ഇമാമിന്റെ പ്രാര്‍ത്ഥനയുടെ മറുപടിയല്ല. സാക്ഷാല്‍ യേശുക്രിസ്തു സൌഖ്യം നല്‍കിയതാണ്. ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചതാണ്, യേശുക്രിസ്തു രക്ഷിച്ചുവെന്നു അവള്‍ സാക്ഷീകരിച്ചു. ഇപ്പോള്‍ പാദിനയും മാതാവും ഇറാനില്‍ ഒരു രഹസ്യ സഭയില്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.