എറിത്രിയയില്‍ വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ അടച്ച സ്ത്രീ മരിച്ചു
അസ്മര: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ മാസങ്ങളോളം തടവില്‍ കഴിഞ്ഞ സ്ത്രീ മരിച്ചു.
കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയിലാണ് ദാരുണമായ സംഭവം നടന്നത്. വടക്കന്‍ റെഡ് സീ റീജനില്‍ ഗെഹത്ലായി നഗരത്തിനു സമീപമുള്ള മരുഭൂമി ക്യാമ്പായ മെറ്റ്കേല്‍ അബിയറ്റിലെ ജയിലില്‍ തടവുകാരിയായി കഴിഞ്ഞിരുന്ന ഫിക്കാദു ദെബസെ എന്ന വീട്ടമ്മയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞ മെയ് മാസത്തിലാണ് സഭാ ആരാധനാ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തി അറസ്റ്റു ചെയ്തത്.
അനധികൃതമായി ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഫിക്കാദുവിന്റെ ശവസംസ്ക്കാരം കഴിഞ്ഞ ആഗസ്റ്റ് 10-നു നടന്നു. തങ്ങളുടെ പിതാവ് ഇപ്പോഴും ജയിലിലാണെന്ന് മക്കള്‍ ദുഃഖത്തോടെ വിതുമ്പുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ എറിത്രിയയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിനു വിശ്വാസികളെയാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഭരണകൂടം ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും പോലീസ് 160 വിശ്വാസികളെ അറസ്റ്റു ചെയ്ത് തടവിലാക്കിയിരുന്നു.

