ബൈബിള്‍ വചനം പരിചയായി: ഐ.എസ്. ആക്രമണത്തില്‍നിന്നും ദൈവം യിസ്രായേലിനെ രക്ഷിച്ചു

Breaking News Global Middle East

ബൈബിള്‍ വചനം പരിചയായി: ഐ.എസ്. ആക്രമണത്തില്‍നിന്നും ദൈവം യിസ്രായേലിനെ രക്ഷിച്ചു
ഗോലാന്‍കുന്ന്: യിസ്രായേല്‍ മക്കളെ യഹോവയായ ദൈവം മിസ്രയിമില്‍നിന്നു മോചിപ്പിച്ച് മരുഭൂമിയിലൂടെ നടത്തിയപ്പോള്‍ മരുഭൂമിയിലെ ചൂടിനെയും ഇരുട്ടിനെയും മഞ്ഞിനെയുമൊക്കെ പ്രതിരോധിക്കുവാന്‍ ദൈവത്തിന്റെ മേഘം യഹൂദന്മാര്‍ക്കു മീതെ നില്‍ക്കുകയും, പകല്‍ മേഘസ്തംഭത്തിലും, രാത്രി അഗ്നിസ്തംഭത്തിലും ദൈവത്തിന്റെ ദിവ്യ സാന്നിദ്ധ്യം യിസ്രായേല്‍ മക്കള്‍ക്ക് മുമ്പായി നടന്ന ചരിത്രം ബൈബിളില്‍ നാം വായിക്കുന്നു.

 

(പുറ. 14:21,22, സംഖ്യ. 14:13). എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതേ ദൈവം തന്റെ സ്വന്തം മക്കളെ ആപത്തില്‍നിന്നും എപ്രകാരം സംരക്ഷിക്കുന്നു എന്നുള്ള വസ്തുത ഇന്ന് ലോകത്തിനു മുമ്പാകെ ഒരു മഹാ അത്ഭുതമായി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ ആഴ്ച നടന്ന ദൈവത്തിന്റെ മഹാ അത്ഭുത സംഭവത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത് യിസ്രായേല്‍ ന്യൂസ് ഓണ്‍ലൈന്‍ മാദ്ധ്യമമാണ്.
നവംബര്‍ 27 ഞായറാഴ്ച രാവിലെ 8.30ന് സിറിയ-യിസ്രായേല്‍ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നില്‍ സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുമായി ബന്ധമുള്ള ഷുഹദ അല്‍ ‍-യാര്‍ മൗക് എന്ന സംഘടനയില്‍പെട്ട 4 തീവ്രവാദികള്‍ വാഹനത്തിലെത്തി മെഷീന്‍ ഗണ്ണുമായി യിസ്രായേല്‍ നിയന്ത്രണ പ്രദേശമായ ഗോലാന്‍ കുന്നില്‍ റോന്തു ചുറ്റുകയായിരുന്നു.

 

യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ഐ.ഡി.എഫ്) ജവാന്മാര്‍ക്കുനേരെ അവര്‍ നിറയൊഴിച്ചു. എന്നാല്‍ അപകടം മുന്‍കൂട്ടിക്കണ്ട ഐ.ഡി.എഫ്. വ്യോമസേനയുടെ സഹായത്തോടെ പൊടുന്നനവെ പ്രത്യാക്രമണം നടത്തി ആ നാലു തീവ്രവാദികളെയും കൊലപ്പെടുത്തി. എന്നാല്‍ ഈ സംഭവത്തിന് എന്താണിത്ര പ്രത്യേകതയെന്ന് ചേദിച്ചേക്കാം. മറുപടിയുണ്ട്. യിസ്രായേല്‍ സേനയിലെ ജവാന്മാര്‍ക്ക് പരിക്കേല്‍ക്കാതിരുന്നതിന്റെ കാരണം യഹോവയായ ദൈവം അവരെ അത്ഭുതകരമായി പ്രതിരോധിക്കുകയായിരുന്നു.

 

അതായത് ശക്തമായ കാറ്റ് അടിച്ച് വലിയ പൊടിപടലവും ആകാശത്ത് വലിയ കാര്‍മേഘവും കൊണ്ട് അന്തരീക്ഷം പൊടുന്നനവെ മൂടിക്കെട്ടി ശത്രുവിന്റെ കണ്ണുകളെ മറച്ച് ദൈവം അത്ഭുതം പ്രവര്‍ത്തിക്കുകയായിരുന്നു. അസാധാരണമായി പൊടിപടലവും ഇരുട്ടു മൂടിയ കാര്‍മേഘവും യിസ്രായേല്‍ മക്കളെത്തന്നെ അമ്പരപ്പിക്കുകയുണ്ടായി. ശക്തമായി മഴയ്ക്കു മുമ്പായി ആവരില്‍ ചിലര്‍ ഫോട്ടോയും വീഡിയോയും എടുത്തു ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത് വന്‍ വൈറലായി. ഇക്കാര്യം യിസ്രായേല്‍ തന്നെ സമ്മതിക്കുകയുണ്ടായി.

 
യാക്കോബ് തന്റെ മക്കളെ അനുഗ്രഹിച്ചപ്പോള്‍ യോസെഫിനോടുള്ള ബന്ധത്തില്‍ ഇപ്രകാരം പ്രവചിച്ചു പറയുന്നു “വില്ലാളികള്‍ അവനെ വിഷമിപ്പിച്ചു, അവര്‍ എയ്തു, അവനോടു പൊരുതു, അവന്റെ വില്ലു ഉറപ്പോടെനിന്നു, അവന്റെ ഭുജം യാക്കോബിന്റെ വല്ലഭന്റെ കയ്യാല്‍ ബലപ്പെട്ടു, യിസ്രയേലിന്റെ പാറയായ ഇടയന്റെ നാമത്തില്‍ത്തന്നെ”. (ഉല്‍പ്പത്തി 49: 23,24). ദൈവം തന്റെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് യഹൂദന്മാര്‍ ഒരുപോലെ വിശ്വസിക്കുന്നു. യിസ്രായേലിനെതിരെ ഐ.എസ്. പ്രത്യക്ഷമായി നടത്തുന്ന ആദ്യത്തെ ആക്രമണമാണ് ദൈവം പരാജയപ്പെടുത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.