ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ക്കെതിരെ മതനിന്ദാ കേസ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ജഹജു പൂര്‍ണാമയ്ക്കെതിരെയാണ് കേസ്.
ഗവര്‍ണര്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ഖുറാനെ അപമാനിച്ചു സംസാരിച്ചുവെന്നാരോപിച്ചുള്ള പരാതിയിന്മേലാണ് കേസെടുത്തത്.
ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ചൈനീസ് വംശീയനാണ് ബസുകി.
അര നൂറ്റാണ്ടിനിടെ ആദ്യമായി ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലീം ഇതര മതവിശ്വാസിയാണ് ‘അഹോക്’ എന്ന പേരില്‍ അറിയപ്പെടുന്ന ബസുകി.
ബസുകിയുടെ രാജി ആവശ്യപ്പെട്ടും, പ്രോസിക്യൂഷനു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടുംകൊണ്ട് ആയിരക്കണക്കിനു മുസ്ലീങ്ങള്‍ ഈ മാസം ജക്കാര്‍ത്തയില്‍ പ്രതിഷേധ റാലി നടത്തിയിരുന്നു.
എന്നാല്‍ അഴിമത വിരുദ്ധ നിലപാടും പരിഷ്ക്കാര നപടികളും കൊണ്ട് വന്‍ ജനപിന്തുണ നേടിയ വ്യക്തി കൂടിയാണ് ബസുകി.
ആയതിനാല്‍ ബസുകിക്കെതിരായ നീക്കങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.
ഇന്തോനേഷ്യയിലെ ജനസംഖ്യ 25 കോടിയാണ്. അതില്‍ വെറും ഒരു ശതമാനം മാത്രമാണ് ചൈനീസ് വംശജര്‍ . 1998-ല്‍ ഇവിടെ ചൈനീസ് വംശ വിരുദ്ധത ആളിക്കത്തിച്ച് വന്‍ പ്രക്ഷോഭങ്ങളും ആക്രമണങ്ങളും അരങ്ങേറിയിരുന്നു. അന്ന് ചൈനീസ് വംശജരുടെ വീടുകളും കടകളും പൂര്‍ണ്ണമായി കൊള്ളയടിച്ചിരുന്നു.

