അടുത്ത ഗാസ യുദ്ധം അവസാനത്തെ യുദ്ധമെന്ന് യിസ്രായേല്‍ പ്രതിരോധ മന്ത്രി

Breaking News Global Top News

അടുത്ത ഗാസ യുദ്ധം അവസാനത്തെ യുദ്ധമെന്ന് യിസ്രായേല്‍ പ്രതിരോധ മന്ത്രി
യെരുശലേം: ഇനി ഒരിക്കല്‍ കൂടി ഗാസയ്ക്ക് എതിരെ യുദ്ധം നടത്തേണ്ടി വന്നാല്‍ അത് അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗാസയെ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും യിസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദേള്‍ ലീബര്‍മാന്‍ പറഞ്ഞു.

യിസ്രായേല്‍ ‍, പലസ്തീന്‍ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിച്ചു പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടില്‍ത്തന്നെ യാതൊരു മാറ്റവുമില്ലെന്നും പലസ്തീന്‍ പത്രമായ അല്‍ ഖുഡ്സിന് അനുവദിച്ച അഭിമുഖത്തില്‍ ലീബര്‍മാന്‍ വ്യക്തമാക്കി.

പലസ്തീന്‍ പ്രവിശ്യയിലെ ഗാസയിലെ ഹമാസ് തീവ്രവാദികള്‍ക്ക് എതിരെ ഇതുവരെയായി മൂന്നു പ്രാവശ്യം യിസ്രായേല്‍ യുദ്ധം ചെയ്തു. ഒരു യുദ്ധം തുടങ്ങാന്‍ യിസ്രായേലിനു യാതൊരു പദ്ധതിയുമില്ല. എന്നാല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചാല്‍ അത് അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗാസയെ തകര്‍ക്കുമെന്നും ലീബര്‍മാന്‍ പറഞ്ഞു. ഗാസ സ്ട്രിപ്പ് 1949-ലണ് രൂപീകരിച്ചത്. ഇത് പലസ്തീന്‍ പ്രവിശ്യയിലെ ഒരു സ്വയം ഭരണ പ്രദേശമാണ്. അഞ്ചു ലക്ഷത്തിലധികം ജനസംഖ്യയുണ്ട്. യിസ്രായേലിലെ മൂന്നില്‍ രണ്ടു പേരും ഗാസയില്‍നിന്നും ഇനി സമാധാനത്തിന്റെ യാതൊരു പ്രതീക്ഷയുമില്ലെന്നു വിശ്വസിക്കുന്നു.

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുമെന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പെ ബൈബിള്‍ പ്രവചിച്ചിരുന്നു.

കഴിഞ്ഞ മാസം റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി വാര്‍ത്ത വന്നിരുന്നു.

യിസ്രായേല്‍ ഒരു പക്ഷത്തും, റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ മറുവശത്തുനിന്നുമായി നടക്കുന്ന യുദ്ധത്തില്‍ യിസ്രായേല്‍ വിജയിക്കുകതന്നെ ചെയ്യുമെന്ന് ബൈബിളില്‍ പ്രസ്താവിക്കുന്നു.

ഇനിയൊരു ലോകമഹായുദധത്തിന്റെ ലക്ഷണങ്ങളൊക്കെ ലോക നേതാക്കളില്‍നിന്നു തന്നെ കേട്ടു തുടങ്ങിയിരിക്കുന്നു. യിസ്രായേല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ഗാസ വിഷയവും കടന്നുവന്നുവെന്നു മാത്രം.

മൂന്നാം ലോക മഹായുദ്ധത്തിനു മുമ്പായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രണ്ടാം മടങ്ങിവരവു നടക്കണം.

അവന്‍റെ വിശുദ്ധന്മാരെ ചേര്‍ക്കുവാനുള്ള സമയം ആസന്നമായി എന്നു ഉറപ്പിച്ചു വിശ്വസിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.