സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍

Breaking News India Top News

സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സന്തോഷിക്കാന്‍ ഒരു അവസരം കൂടി കൈവരുന്നു. സ്മാര്‍ട്ട് ഫോണില്‍നിന്നും നേരിട്ട് പ്രിന്‍റ് എടുക്കുവാനുള്ള സംവിധാനം ഒരുക്കി എച്ച്.പി. കമ്പനിയുടെ കുഞ്ഞന്‍ പ്രിന്റര്‍ രംഗത്തു വന്നു.

സാധാരണ പ്രിന്ററുകളുടെ പകുതി വലിപ്പം മാത്രമുള്ള എച്ച്.പി ഡെസ്ക് ജെറ്റ് ഇങ്ക് അഡ്വാന്റേജ് 3700 മോഡല്‍ പ്രിന്ററാണ് വിപണിയില്‍ വരുന്നത്.

7,176 രൂപയാണ് വില. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫ്ളിക്കര്‍ തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളുടെ പ്രിന്റെടുക്കാം. എച്ച്.പി. സോഷ്യല്‍ മീഡിയ സ്നാപ് ഷോട്ട്സ് ആപ്ലിക്കേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതിനു സഹായിക്കും.

വൈഫൈയുള്ള പ്രിന്റര്‍ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത് പ്രിന്റെടുക്കാം. മൊബൈലില്‍നിന്ന് പ്രിന്റിങ്, സ്കാനിങ്, കോപ്പിയിങ് തുടങ്ങിയവയ്ക്കും ഈ പ്രിന്റര്‍ ഉപയോഗിക്കാം. ഒരു കാട്രിഡ്ജ് ഉപയോഗിച്ച് 480 പേജ് പ്രിന്റ് എടുക്കാനാവുമെന്ന് കമ്പനി പറയുന്നു. 550 രൂപയാണ് കാട്രിഡ്ജിന്റെ വില. ഒരു പേജ് എടുക്കാന്‍ ഒരു രൂപാ മാത്രം വില വരുന്നുള്ളു. മിനിട്ടില്‍ 7 പേജുകള്‍ എടുക്കാം. നീല, പച്ച, ചുവപ്പ് നിറങ്ങളില്‍ ലഭിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.