തീപിടുത്തത്തില്‍ 11 നവജാതശിശുക്കള്‍ മരിച്ചു

Breaking News Middle East Top News

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യാമോര്‍ക്ക് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന് പിടിച്ച തീ പിന്നീട് പ്രസവ വാര്‍ഡിലേക്ക് കൂടി പടര്‍ന്ന് പിടിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് അഹ്മദ് അല്‍ റോദാനി പറഞ്ഞു.

സംഭവ സമയത്ത് 29 സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേര്‍ വാര്‍ഡിലുണ്ടായിരുന്നു. തീ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവരെ വാര്‍ഡില്‍ നിന്നും ഒഴിപ്പിച്ചു.

എന്നാല്‍ വാര്‍ഡില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന 11 കുഞ്ഞുങ്ങളാണ് പൊള്ളലേറ്റ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.