കണ്ണു പറയുന്നു വരാനിരിക്കുന്ന മാരക രോഗങ്ങളുടെ ലക്ഷണം
മനുഷ്യന്റെ കണ്ണുകളില്‍ നോക്കിയാല്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും.
ഒരു വ്യക്തിയുടെ മനസ്സ് വായിച്ചെടുക്കാന്‍ കണ്ണില്‍ നോക്കിയാല്‍ സാധിക്കും.
താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെതന്നെ അനുബന്ധ ഡോക്ടറെ കാണുന്നതാണ് ഉത്തമം.
1. കണ്ണില്‍ ശക്തിയായ എരിച്ചില്‍ അനുഭവപ്പെടുന്നു എങ്കില്‍ അത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാണ്.
2. കണ്ണിലെ മഞ്ഞനിറം കരളിന്റെ ദുര്‍ബലമായ പ്രവര്‍ത്തനത്തെയാണ് വെളിപ്പെടുത്തുന്നത്.
3. പുരികത്തിനു കട്ടി കുറവാണെങ്കില്‍ തൈറോയിഡ് വരാനുള്ള സാദ്ധ്യത കൂടുതലായിരിക്കും.
4. കണ്പോളകള് വിങ്ങുന്ന അവസ്ഥ ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നുവെങ്കില്‍ അത് ഹൈപ്പര്‍ തൈറോയിഡിന്റെ ലക്ഷണമാകാം.
5. ഏതെങ്കിലും വസ്തുവില്‍ നോക്കുമ്പോള്‍ വെളുത്ത കണങ്ങള്‍ പോലെ കാണുന്നുവെങ്കില്‍ അത് മൈഗ്രേന് വരുന്നതിനുള്ള മുന്നറിയിപ്പാകാം.
6. ഏതു വസ്തുവും ഇരട്ടിയായി കാണുന്നുവെങ്കില്‍ പക്ഷാഘാതം പിടിപെടാനുള്ള സാദ്ധ്യതയുണ്ടായേക്കാം.

