പലസ്തീന് ക്രൈസ്തവരും, മെസ്സിയാനിക് യെഹൂദരും ക്രിസ്തുവിന് ഒന്നാണെന്ന് നേതാക്കള്‍
സൈപ്രസ്: പലസ്തീനിലെ ക്രൈസ്തവരും മെസ്സിയാനിക് യെഹൂദരും ക്രിസ്തുവില്‍ ഒന്നാണെന്ന് വിളിച്ചോതി സൈപ്രസില്‍ ഒത്തുകൂടിയത് പുതിയ മാറ്റത്തിന്റെ കാഹളം ധ്വനിപ്പിക്കുന്നു.
പലസ്തീനിലെ അറബ് ക്രൈസ്തവരും യെഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും, ദൈവവുമായി അംഗീകരിച്ചവരുമായ മെസ്സിയാനിക് ക്രൈസ്തവരും ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ യോജിപ്പിന്റെ വഴി തേടുകയാണ്.
കഴിഞ്ഞ ജനുവരി 25 മുതല്‍ 28 വരെ സൈപ്രസിലെ ലാര്ണകയില് മൂന്നു ദിവസത്തെ ചെറിയ ഒരു ആത്മീയ സമ്മേളനം നടത്തുകയുണ്ടായി. ഇരു വിഭാഗങ്ങളില്‍നിന്നും പ്രധാനപ്പെട്ടവരടക്കം 30 പേര് ഒന്നിച്ചുകൂടി പ്രാര്‍ത്ഥനകളും, ചര്‍ച്ചകളും, സുഹൃദ് സംഗമവും, ബൈബിള്‍ പഠന ക്ലാസ്സുകളും നടത്തി. തുടര്‍ന്നു തങ്ങള്‍ ഇരു സമൂഹവും യേശുക്രിസ്തുവില്‍ ഒന്നാണെന്നും, ഒരേ ചിന്തയും, ലക്ഷ്യവുമാണ് തങ്ങള്‍ക്കെന്നും, ഒന്നിച്ചു പ്രശ്നങ്ങളെ നേരിട്ടു അതിജീവിക്കണമെന്നും തീരുമാനിച്ചു സംയുക്ത പ്രസ്താവനയും ഇറക്കി.
പലസ്തീനിലും, ഇസ്രായേലിലും സംഘര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഒരുപോലെ വേദന അനുഭവിക്കുന്നുണ്ടെന്നും പ്രത്യാശ കൈവിടാതെ ആത്മീകമായി വളരണമെന്നും തീരുമാനിക്കുകയുണ്ടായി.
പലസ്തീന് ക്രിസ്ത്യന്‍ കോ-ചെയര്‍ ഓഫ് ഇനിഷ്യിയേറ്റീവ് ഡോ. മുന്തര് ഐസക്ക്, മെസ്സിയാനിക് ജ്യൂവിഷ് കോ-ചെയര്‍ ഡോ. റിച്ചാര്‍ഡ് ഹാര്‍വി, നേതാക്കളായ മിസ്സസ് ലിഡ ലോഡന്‍ , ബോര്ട്ടസ് മണ്‍സൂര്‍ , ഗ്രേസ് മാത്യൂസ്, റവ. ഡോ. ട്രെവര്‍ ഡബ്ല്യു. ജെ. മോറോ, ഡോ. സലീം മുനായര്‍ , റവ. ഡോ. ക്രിസ്റ്റഫര്‍ റൈറ്റ് തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തിന് നേതൃത്വം നല്കി.

