സൊമാലിയായില്‍ 58,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ – യു.എന്‍ ‍.

Breaking News Global

സൊമാലിയായില്‍ 58,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ – യു.എന്‍ ‍.
മൊഗദിഷു: എല്‍ നിനോയെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാഷ്ട്രമായ സൊമാലിയായില്‍ കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിമൂലം ദുരിതത്തിലാണെന്ന് യു.എന്‍ ‍. റിപ്പോര്‍ട്ട്.

 

ഇവര്‍ക്ക് അടിയന്തിര സഹായം എത്തിയില്ലെങ്കില്‍ 58,000ത്തിലേറെ കുട്ടികള്‍ പട്ടിണിമൂലം മരിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം തളര്‍ത്തിയ രാജ്യത്ത് കടുത്ത വരള്‍ച്ച ബാധിച്ചതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.

 

കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് ആശങ്കയുണ്ടാക്കുന്നതായി യു.എന്‍ ഉദ്യോഗസ്ഥന്‍ പീറ്റര്‍ ക്ലെറിക് ചൂണ്ടിക്കാട്ടി. അഞ്ചു വയസിനു താഴെയുള്ള 3,05,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

 

സൊമാലിയായില്‍ 9,50,000 ആളുകള്‍ നിത്യവും ആഹാരത്തിനായി കടുത്ത പോരാട്ടം നടത്തുന്നുണ്ട്. ജനസംഖ്യയുടെ 40 ശതമാനം പേര്‍ അതായത് 47 ലക്ഷം ആളുകള്‍ സഹായം ആവശ്യമുള്ളവരാണെന്നും യു.എന്‍ ‍. വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.