ദിനോസറുകളുടെയും മനുഷ്യരുടെയും ശരീര താപനില ഏറെക്കുറെ സമമെന്ന് ഗവേഷകര്
ഭൂമിയില് നൂറ്റാണ്ടുകള്ക്കു മുമ്പ് ജീവിച്ചിരുന്ന ഭീകര ജീവിയായിരുന്ന ടൈനറനോസറസ് റെക്പിന്റെ (ടിറെയ്ന്) ശരീര താപനില എന്തായിരുന്നുവെന്ന് നിര്ണ്ണയിച്ച് ഗവേഷകര്.
കാലിഫോര്ണിയ സര്വ്വകലാശാലയിലെ ഗവേഷക സംഘമാണ് ടിറൈനെക്കുറിച്ചുള്ള പുതിയ കണ്ടുപിടിത്തത്തിനു പിന്നില്.
ക്രൂരനായ വേട്ടക്കാരന്റെ ശരീര താപനില 36 ഡിഗ്രി സെല്ഷ്യസ് (97 ഡിഗ്രി ഫാരന് ഹീറ്റ്) ആയിരുന്നുവത്രെ.
ഇതു മനുഷ്യ ശരീര താപനിലയോടടുത്തു നില്ക്കുന്നതായി സയന് അഡ്വാന്സ് ജേണലില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് പറയുന്നു.
ദിനോസറുകള് തണുത്ത രക്തമുള്ളവയായിരുന്നുവെന്ന വാദത്തിനു ബലം പകരുന്നവയാണ് പുതിയ കണ്ടെത്തല്.
ടിറെയ്നിന്റെ പല്ലുകളിലെ ഇനാമലിന്റെ ഘടന പരിശോധിച്ചാണ് ഗവേഷകര് ഈ നിഗമനത്തിലെത്തിയത്.
ഇനാമലില് അടങ്ങിയിരിക്കുന്ന കാര്ബണ്, ഓക്സിജന് ഐസോടോപ്പുകളുടെ നിക്ഷേപം താപനിലയ്ക്കനുസരിച്ച് വ്യത്യസ്തമായിരുന്നു.
ഇതിനെ ഒരു പ്രകൃതി ദത്ത തെര്മോമീറ്റര് പോലെ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര് കൃത്യമായ താപനില കണക്കാക്കിയത്.

