സമ്പൂര്‍ണ്ണ ബൈബിള്‍ എഐ ഉപയോഗിച്ച് സംഗീത രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

സമ്പൂര്‍ണ്ണ ബൈബിള്‍ എഐ ഉപയോഗിച്ച് സംഗീത രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

Breaking News Top News USA

സമ്പൂര്‍ണ്ണ ബൈബിള്‍ എഐ ഉപയോഗിച്ച് സംഗീത രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

ബൈബിള്‍ കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കാനായി യു.എസിലെ ഒരു സംഘം വിശ്വാസികളുടെ പരിശ്രമം ശ്രദ്ധേയമായി.

നാഷ്വില്ലില്‍ ആസ്ഥാനമായുള്ള 70 പേരുടെ ഒരു കൂട്ടം സമ്പൂര്‍ണ്ണ ബൈബിളും സംഗീത രൂപത്തിലേക്ക് എഐയുടെ സഹായത്തോടെ പരിവര്‍ത്തനം ചെയ്തു.

25 കാരനായ മൈക്ക് ഫിക്റ്ററിനോട് പാസ്റ്ററായ പിതാവ് ഒരു ബൈബിള്‍ അദ്ധ്യായത്തെ ഒരു പ്രംഗത്തിനായി സംഗീതമാക്കിത്തരാമോ എന്ന് ചോദിച്ചതാണ് വലിയ ഒരു ദൌത്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

അദ്ധ്യായം വിജയം കണ്ടപ്പോള്‍ ഫിക്റ്റര്‍ ഒരു ടീമിനെ കൂട്ടിച്ചേര്‍ക്കുകയും വിവിധയിടങ്ങളിലായി മുഴുവന്‍ ബൈബിളിനും വേണ്ടി അതേ കാര്യം തന്നെ ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തു.

ഒരു വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമായി മ്യൂസിക് ബൈബിള്‍ എന്നറിയപ്പെടുന്ന ഒരു പുതിയ ആപ്പ് വഴി വ്യത്യസ്ത സംഗീത ശൈലികളില്‍ മുഴുവന്‍ ബൈബിളും ഇപ്പോള്‍ കേള്‍ക്കുവാന്‍ സാധിക്കും.

മൊത്തത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ കഴിയും. ഓരോന്നിലും തുടക്കം മുതല്‍ അവസാനം വരെ ബൈബിളിന്റെ പൂര്‍ണ്ണമായ വാചകം ഉള്‍ക്കൊള്ളുന്നു.

ഈ പ്രൊജക്ടിന് പിന്നിലുള്ള പ്രവര്‍ത്തനം തിരുവെഴുത്തുകളോടുള്ള വിശ്വസ്തതയാണ് ഊന്നിപ്പറയുന്നത്. കണ്‍ട്രി സംഗീതമായാലും ഹിപ്-ഹോപ്പായാലും, റോക്കായാലും, വ്യായാമ സംഗീതമായാലും തിരുവെഴുത്തുകളിലെ ഒരു വരിപോലും മാറ്റിയിട്ടില്ല എന്നതാണ് പ്രധാന കാര്യം.

ഇംഗ്ളീഷിലുള്ള വിഭാഗങ്ങള്‍ക്കു പുറമേ സ്പാനിഷില്‍ ലഭ്യമായ മൂന്ന് വിഭാഗങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പതിപ്പുകള്‍ക്കായുള്ള പണിപ്പുരയിലാണ്.

ബൈബിള്‍ ഒരിക്കലും ഒരു ഷെല്‍ഫില്‍ നിശ്ശബ്ദമായി ഇരിക്കാനുള്ളതല്ല. അത് കേള്‍ക്കാന്‍ വേണ്ടിയുള്ളതാണ്. അദ്ദേഹം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.