യോഹന്നാന്‍ സ്നാപകന്റെ ശിരച്ഛേദവുമായി ബന്ധപ്പെട്ട സ്ഥലത്ത് ഹാന്‍ഡലിന്റെ മിശിഹാ സംഗീത കച്ചേരി നടന്നു

യോഹന്നാന്‍ സ്നാപകന്റെ ശിരച്ഛേദവുമായി ബന്ധപ്പെട്ട സ്ഥലത്ത് ഹാന്‍ഡലിന്റെ മിശിഹാ സംഗീത കച്ചേരി നടന്നു

Asia Breaking News Top News

യോഹന്നാന്‍ സ്നാപകന്റെ ശിരച്ഛേദവുമായി ബന്ധപ്പെട്ട സ്ഥലത്ത് ഹാന്‍ഡലിന്റെ മിശിഹാ സംഗീത കച്ചേരി നടന്നു

അമ്മാന്‍: “വിശ്വാസത്തിന്റെ പ്രതിധ്വനികള്‍, പൈതൃകത്തിന്റെ ശബ്ദങ്ങള്‍” എന്ന വിഷയത്തില്‍ ഫ്രണ്ട്സ് ഓഫ് യോര്‍ദ്ദാന്‍ സംഘടിപ്പിച്ച ചരിത്ര പ്രസിദ്ധമായ ജോര്‍ജ്ജ് ഫ്രഡറിക് ഹാന്‍ഡലിന്റെ മിശിഹാ സംഗീത കച്ചേരി അനുഗ്രഹപ്രദമായി നടന്നു.

സെപ്റ്റംബര്‍ 12-ന് യോര്‍ദ്ദാനിലെ കുന്നിന്‍ മുകളിലുള്ള പുരാതന കോട്ടയായ മുകാവിറില്‍ പാശ്ചാത്യ-പൌരസ്ത്യ സംഗീതങ്ങള്‍ സംയോജിപ്പിച്ച മംഗോളിയന്‍ ഓര്‍ക്കെസ്ട്ര, ഫ്രഞ്ച്, യോര്‍ദ്ദാനിയന്‍ സോളോയിസ്റ്റുകള്‍, ഒറിയന്റല്‍ ഇന്‍സ്ട്രമെന്റലിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്.

പരമ്പരാഗതമായി യോഹന്നാന്‍ സ്നാപകന്റെ ശിരച്ഛേദവുമായി ബന്ധപ്പെട്ടിരിക്കുന്ന മുകവിറിലെ കോട്ടയ്ക്കു പുറത്തായിരുന്നു ഇത്.

എച്ച്ആര്‍എച്ച് രാജകുമാരന്‍ എല്‍ ഹസ്സന്‍ ബിന്‍ തലാലിന്റെ രക്ഷാകര്‍ത്തൃത്വത്തിലായിരുന്നു കച്ചേരി.

പരിപാടിയില്‍ 2500-ഓളം ടിക്കറ്റുകള്‍ വിറ്റഴിച്ചുവെങ്കിലും 3000-ത്തോളം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. വലിയ സ്ക്രീനുകളില്‍ യോഹന്നാന്‍ സ്നാപകന്റെ കഥയെ പറയുന്ന വാചകങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.

“മിശിഹ” യേശുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. 2030-ല്‍ വിശുദ്ധ യോഹന്നാന്‍ സ്നാപകന്റെ ആഗോള സ്മരണകളിലേക്കുള്ള ഒരു സാംസ്ക്കാരികവും ആത്മീകവുമായ യാത്രയുടെ തുടക്കമായാണ് ടൂറിസം പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിന്‍ ഈ പരിപാടിയെ വിശേഷിപ്പിച്ചത്.

യേശുവിന്റെ സ്നാനത്തിന്റെ 2000 വാര്‍ഷികം വിപുലമായി യോര്‍ദ്ദാന്‍ സര്‍ക്കാര്‍ ആഘോഷിക്കാനിരിക്കെയാണ് ഇതുമായി അനുബന്ധിച്ചുള്ള ക്രിസ്തീയ പ്രോഗ്രാമുകള്‍ നടക്കുന്നത്.

1741-ല്‍ ജോര്‍ജ്ജ് ഫ്രഡറിക് ഹാന്‍ഡല്‍ രചിച്ച ഇംഗ്ളീഷ് ഭാഷയിലുള്ള ഓറടോറിയോ ആണ് “മിശിഹാ”. കിംഗ് ജെയിംസ് ബൈബിളില്‍നിന്നും ചാള്‍സ് ജെയിംസിന്റെ കവര്‍ ഡെയില്‍ സാഗട്ടറില്‍നിന്നും സമര്‍പ്പിച്ചതാണ് ഈ വാചകം. യേശുവിനെക്കുറിച്ചുള്ള വിപുലീകൃതമായ പ്രതിഫലനമാണ് ഈ ഓപ്പറ സംഗീതം.

യെശയ്യാവിന്റെ പ്രവചന വിരരണവും തുടര്‍ന്നുള്ള യേശുവിന്റെ ജീവിതം മുതല്‍ മരണം, ഉയിര്‍പ്പ് വരെയുള്ള സംഭവങ്ങള്‍, ഹല്ലേലുയ്യാ കോറസില്‍ അവസാനിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.