ഞാവല്‍ പഴത്തിന്റെ ഔഷധ ഗുണങ്ങള്‍
വഴിയോരങ്ങളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന മനോഹരമായ വയലറ്റ് പഴമാണ് ഞാവല്‍ പഴം. ഇത് പലരും വാങ്ങാന്‍ മടിക്കുന്നത് ഇതിന്റെ വിലയാണ്.
കിലോയ്ക്ക് 400 രൂപയോളം വിലവരും. വില പോലെ വിലയേറിയതാണ് പഴത്തിന്റെ ആരോഗ്യ ഗുണങ്ങളും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ഞാവല്‍ പഴം വഴിയോരങ്ങളില്‍ വന്‍ ഡിമാന്റാണ്. ഞാവല്‍ പഴം ഹൃദയാരോഗ്യത്തിനു നല്ലതാണ്.
ഇതിലെ ആന്റീ ഓക്സിന്റുകളാണ് ഗുണം നല്‍കുന്നത്. ഇതിലെ ഡയറ്ററി ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ഞാവലിലെ പൊട്ടാസ്യം സ്ട്രോക്ക് തടയാനും ബിപി കുറയ്ക്കാനും ഹൃദ്രോഗങ്ങള്‍ തടയാനും ഏറെ നല്ലതാണ്.
ഞാവല്‍ കുരു ഉണക്കിപ്പൊടിച്ച് അര ടീസ്പൂണ്‍ വെറും വയറ്റില്‍ രാവിലെ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹത്തിനു നല്ല മരുന്നാണ്.
ഞാവല്‍ പഴം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മലബന്ധം മാറ്റുന്നു. ഞാവലിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നത് ദഹനത്തിനു പരിഹാരമാണ്.
ഞാവല്‍ പഴം ചര്‍മ്മ രോഗത്തിനു മികച്ചതാണ്. അയണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

