ഇറാനില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് പിടിച്ചെടുത്തതിന് വിശദീകരണം നല്‍കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു

ഇറാനില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് പിടിച്ചെടുത്തതിന് വിശദീകരണം നല്‍കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു

Breaking News West Asia

ഇറാനില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് പിടിച്ചെടുത്തതിന് വിശദീകരണം നല്‍കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു

ഇറാനിലെ ഏറ്റവും പഴക്കമുള്ള പ്രൊട്ടസ്റ്റന്റ് ആരാധനാലയം കണ്ടുകെട്ടിയത് സംബന്ധിച്ച് ഇറാന്‍ സര്‍ക്കാരിനോട് രണ്ട് യു.എന്‍ വിദഗ്ദ്ധര്‍ വിശദീകരണം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ടെഹ്റാനിലെ സെന്റ് പീറ്റേഴ്സ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഇറാന്‍ കണ്ടുകെട്ടിയതായും അവിടെ താമസിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ പുറത്താക്കിയതായും ജൂലൈയില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു.

ഏകദേശം 10 ഏക്കര്‍ വിസ്തൃതിയുള്ള ഈ സ്ഥലത്ത് ബൈബിള്‍ സൊസൈറ്റിയും ഭൂമിയുടെ ഉടമസ്ഥതയിലുള്ള കൌണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് ഓഫ് ഇറാനും ഉപയോഗിക്കുന്ന രണ്ട് കെട്ടിടങ്ങള്‍, രണ്ട് സ്കൂളുകള്‍, ഓഫീസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇറാനിലെ ചരിത്ര പ്രസിദ്ധമായ അസ്സീറിയന്‍-അര്‍മേനിയന്‍ ക്രിസ്ത്യന്‍ സമൂഹങ്ങളില്‍നിന്നുള്ള ഏകദേശം 20 കുടുംബങ്ങളെ കുടിയിറക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് ഇറാനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ എസ് ആര്‍ മായ്ബറ്റോയും മതസ്വാതന്ത്ര്യമോ വിശ്വാസമോ സംബന്ധിച്ച എസ് ആര്‍ നസിലഘാനിയയും ജൂലൈ 10-ന് ഇറാന്‍ സര്‍ക്കാരിന് ഔദ്യോഗികമായ ഒരു കത്ത് അയച്ചിരുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള മറ്റ് ചര്‍ച്ചുകള്‍, സ്വത്തുക്കള്‍ കണ്ടുകെട്ടുക, അടച്ചുപൂട്ടുക, പൊളിച്ചു മാറ്റുക മുതലായ സംഭവങ്ങള്‍ക്കൊക്കെ എന്തു പരിഹാരമാണ് നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

ഇറാനില്‍നിന്നും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.