പാപത്തെയും നരകത്തെയുംപറ്റി തെരുവില്‍ പ്രസംഗിച്ച സുവിശേഷകനെ ട്രംപ് വിരുദ്ധര്‍ ആക്രമിച്ചു

പാപത്തെയും നരകത്തെയുംപറ്റി തെരുവില്‍ പ്രസംഗിച്ച സുവിശേഷകനെ ട്രംപ് വിരുദ്ധര്‍ ആക്രമിച്ചു

Breaking News USA

പാപത്തെയും നരകത്തെയുംപറ്റി തെരുവില്‍ പ്രസംഗിച്ച സുവിശേഷകനെ ട്രംപ് വിരുദ്ധര്‍ ആക്രമിച്ചു

ഡാളസ്: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മിഡ് ടേം കണ്‍വന്‍ഷന് പുറത്ത് തെരുവില്‍ സുവിശേഷം പ്രസംഗിച്ചതിന് സുവിശേഷകനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി.

സെപ്റ്റംബര്‍ 10-ന് എയര്‍ലൈന്‍സ് സെന്ററിലെ റിപ്പബ്ളിക്കന്‍ നാഷണല്‍ മിഡ് ടേം കണ്‍വന്‍ഷനു സമീപം പ്രതിഷേധവുമായി വന്ന ട്രംപ് വിരുദ്ധ പ്രതിഷേധക്കാരാണ് കിംഗ്ഡം റീകണ്‍സൈലേഴ്സ് ഗ്രൂപ്പിന്റെ ഭാഗമായി സുവിശേഷം പ്രസംഗിച്ച ക്രിസ് സ്വേചാക്കിനെ മര്‍ദ്ദിച്ചത്.

“നിങ്ങളുടെ പാപത്തെ നിങ്ങള്‍ സ്നേഹിക്കുന്നു. നിങ്ങള്‍ ദൈവത്തേക്കാള്‍ നിങ്ങളുടെ ഭൂതങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ ദൈവത്തെ വെറുക്കുന്നു, നിങ്ങള്‍ യേശുക്രിസ്തുവിനെ വെറുക്കുന്നു” എന്നിങ്ങനെയുള്ള വാക്കുകള്‍ വീഡിയോയില്‍ കാണാം.

താന്‍ നരകത്തെക്കുറിച്ചും ശക്തമായി പ്രസംഗിച്ചതാണ് അക്രമികള്‍ തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്നും ക്രിസ് പിന്നീട് പറഞ്ഞു. തന്റെ കൂടെയുള്ളവരെയും ആക്രമിക്കാന്‍ ശ്രമിച്ചു.

യു.എസിലെ പൊതു പരിപാടികള്‍ക്കു സമീപം പതിവായി സുവിശേഷം പ്രസംഗിക്കുന്ന ഗ്രൂപ്പാണ് കിംഗ്ഡം റീകണ്‍സൈലേഴ്സ്.

പ്രതിഷേധക്കാര്‍, സോഷ്യലിസ്റ്റുകള്‍, സ്വവര്‍ഗ്ഗ രതി അനുകൂലികള്‍, യു.എസിലെ സാമ്രാജ്യത്വ വിരുദ്ധ ഗ്രൂപ്പുകാര്‍ എന്നിവരുടെ അനുകൂലികളാണെന്നും മര്‍ദ്ദനമേറ്റ സുവിശേഷകന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.